Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണൂല്‍ » കാലാവസ്ഥ

കര്‍ണൂല്‍ കാലാവസ്ഥ

മഴക്കാലം കഴിഞ്ഞ് അതായത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് കര്‍ണൂല്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

കടുത്ത വേനല്‍ അനുഭവപ്പെടുന്ന സ്ഥലമാണ് കര്‍ണൂല്‍. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഇക്കാലത്ത് കര്‍ണൂലിലേയ്ക്ക് വിനോദയാത്ര പോകാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

മണ്‍സൂണില്‍ കാര്യമായ മഴ ലഭിയ്ക്കുന്ന സ്ഥലമാണ് കര്‍ണൂല്‍. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴയുണ്ടാകുന്നത്. മഴപെയ്യുന്നതോടെ ചൂട് കുറയുമെങ്കിലും ചില വര്‍ഷങ്ങളില്‍ ഇവിടെ വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാറുണ്ട്. ഇക്കാലത്ത് യാത്രചെയ്യുന്നവര്‍ മഴയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരം വസ്ത്രങ്ങളും മറ്റും കരുതേണ്ടതാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടുത്തെ ശീതകാലം. ഇക്കാലത്ത് സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കുടുതല്‍ ചൂടും കൂടുതല്‍ തണുപ്പും അനുഭവപ്പൊടറില്ല. കൂടുയ താപനില 30 ഡിഗ്രി സെല്‍ഷ്യസിനപ്പുറം പൊതുവേ ഉയരാറില്ല. കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്. രാത്രി കാലങ്ങളില്‍ ചിലപ്പോള്‍ തണുപ്പ് കൂടാറുണ്ട്. ഇക്കാലത്ത് ധൈര്യമായി കര്‍ണൂല്‍ യാത്ര പ്ലാന്‍ ചെയ്യാവുന്നതാണ്. തണുപ്പ് തടയാനുള്ള വസ്ത്രങ്ങള്‍ മുന്‍കരുതലെന്ന നിലയില്‍ കയ്യില്‍ക്കരുതാം.