ബിര്‍ള മന്ദിര്‍ പേര് സൂചിപ്പിക്കുന്നത് പോലെ ബിര്‍ള കുടുംബത്തിലെ ഏറ്റവും മനുഷ്യ സ്നേഹിയായ ജുഗല്‍ ബിര്‍ള 1952 ല്‍ പണികഴിപ്പിച്ചതാണ്. ബിര്‍ള ക്ഷേത്രം ഇവിടെ പണികഴിപ്പിച്ച് വളരെ നാള് കഴിഞ്ഞിട്ടാണ് പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതും പഴയ ക്ഷേത്രങ്ങള്‍ നവീകരിച്ചതും.
അതിനാല്‍ ദീര്‍ഘകാലം കുരുക്ഷേത്രയിലുണ്ടായിരുന്ന കുറച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഇത്. കുരുക്ഷേത്ര -താനേസര്‍ റോഡിലെ പഴയനഗരത്തിന്റെ ചുറ്റുവട്ടത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വെസ്റ്റേഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെ ബ്രഹ്മ സരോവരത്തിനടുത്തായാണ് ഈ ക്ഷേത്രം. ശുദ്ധമായ മാര്‍ബിളിലാണ് ബിര്‍ള മന്ദിര്‍ പണികഴിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ പുറക് വശത്തായി ഇടതൂര്‍ന്ന ഒരു ഉദ്യാനമുണ്ട്. ശ്രീകൃഷ്ണന് മഹഭാരത യുദ്ധ�ഭൂമിയില്‍ രഥത്തിലിരുന്ന് അര്ജ്ജുനന് ഗീതോപദേശം നല്കുന്നപ്രശസ്തമായ ശില്പമാണ് പ്രധാന കെട്ടിടത്തിലുള്ളത്.
ഭഗവാന് ശ്രീകൃഷ്ണന് യഥാര്‍ത്ഥത്തില്‍ ഗീതോപദേശം നല്‍കിയെന്ന് കരുതപ്പെടുന്ന തനേസറിലെ ക്ഷേത്രത്തിലുള്ള ലോകപ്രശസ്തമായ യഥാര്‍ഥ ശില്പത്തിന്റെ സമാന ശില്പമാണ് ഇവിടെയുളളത്. ഗുരു നാനാക്, ഗുരു ഗോബിന്ദ് സിങ്, ഗുരു തേഗ് ബഹദൂര്‍, സന്ത് രവി ദാസ്, ശ്രീകൃഷ്ണന്, ഹനുമാന്, രാമന് തുടങ്ങി നിരവധി ദേവന് മാരുടെയും സന്യാസിമാരുടെയും ശില്പങ്ങളും ഇവിടെയുണ്ട്. അവരുടെ വചനങ്ങളും കൂട്ടത്തില്‍ എഴുതി വച്ചിട്ടുണ്ട്.