സൂര്യഗ്രഹണ സമയത്ത് കുടുംബത്തിനൊപ്പം ഈ സ്ഥലം സന്ദര്‍ശിച്ച ശ്രീ ഗുരു അമര്ദാസ്സുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ഗുരുദ്വാര. അക്കാലത്ത് ഹിന്ദു ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം ഉണ്ടാവുകയാണെങ്കില്‍ നികുതി ഈടാക്കിയിരുന്നു. എന്നാല്‍ ഗുരു ഇതിനെ എതിര്‍ത്തു. അതേ തുടര്‍ന്ന് ചക്രവര്‍ത്തി അദ്ദഹത്തിന് തീര്‍ത്ഥാടനം തുടരാനുള്ള അനുമതി നല്കി.
സിഖ് മതകാര്ക്കായി പണികഴിപ്പിച്ചതാണ് ഈ ഗുരദ്വാര . എല്ലാവര്‍ഷവും നിരവധി പേര് ഇവിടെ സന്ദര്‍ശനത്തിന് എത്താറുണ്ട്. സിഖ് ഗുരുക്കന്മാരുടെ ജന്മവാര്‍ഷികമായ ഗുരുപുരബ് വളരെ ആഘോഷത്തോടെയാണ് ഇവിടെ കൊണ്ടാടുക.