Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » താനേശ്വര്‍

താനേശ്വര്‍, കുരുക്ഷേത്ര

50

ഡല്‍ഹിയില്‍ നിന്നും 160 കിലോമീറ്റര്‍ വടക്ക്‌ പടിഞ്ഞാറായി കുരുക്ഷേത്ര ജില്ലയിലെ സരസ്വതി ഘഗ്ഗാര്‍ നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പുരാത ചരിത്ര നഗരമാണ്‌ താനേശ്വര്‍. ഹര്‍ഷ വര്‍ധനന്റെ പിതാവായ പ്രഭാകര വര്‍ധനയാണ്‌ ഇവിടം ഭരിച്ചിരുന്നത്‌. വര്‍ധന രാജവംശത്തിന്റെ ആദ്യ രാജാവാണ്‌ അദ്ദേഹം. ഇന്ന്‌ താനേശ്വര്‍ എന്നറിയപ്പെടുന്ന സ്ഥാനിശ്വര ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. 1950 വരെ അറിയപെടാത്ത ഗ്രാമമായിരുന്നു താനേശ്വര്‍. 1947 ലെ വിഭജനത്തിന്‌ ശേഷം നിരവധി അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഇവിടെ വന്നു.

പതുക്കെ ഈ ക്യാമ്പുകള്‍ തിരക്കുള്ള വ്യാണിജ്യ നഗരത്തിന്റെ കേന്ദ്രമായി മാറി. 1973 ജനുവരി 23 ന്‌ കുരുക്ഷേത്ര എന്ന പേരില്‍ പുതിയ ജില്ല രൂപപെട്ടു. ഈ ജില്ലയിലെ പ്രധാന നഗരമായി താനേശ്വര്‍ മാറി. ആളുകള്‍ക്ക്‌ പലപ്പോഴും തനേശ്വര്‍ കുരുക്ഷേത്രയാണന്ന്‌ ആശയ കുഴപ്പം ഉണ്ടാകാറുണ്ട്‌. മതപരമായ പ്രാധാന്യങ്ങള്‍ കേന്ദ്രീകരിക്കുന്നതിനായാണ്‌ ജില്ലയുടെ പേര്‌ കുരുക്ഷേത്ര എന്നാക്കിയത്‌. ശ്രീകൃഷ്‌ണനും കുടംബവും സൂര്യഗ്രഹണ സമയത്ത്‌ നടക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ ദ്വാരകയില്‍ നിന്നും കുരുക്ഷേത്രയില്‍ വന്നിരുന്നു എന്നാണ്‌ ഐതീഹ്യം.

മുഗള്‍ ചക്ര വര്‍ത്തിയായ അക്‌ബറും 1567 ല്‍ സൂര്യഗ്രഹണ മേളയില്‍ പങ്കെടുക്കാന്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. അക്‌ബര്‍ തന്റെ സഭയിലെ ചരിത്രകാരനായ അബുല്‍ ഫസലുമൊന്നിച്ചാണ്‌ ഇവിടം സന്ദര്‍ശിച്ചത്‌. അദ്ദേഹം തന്റെ അക്‌ബര്‍നാമയില്‍ കുരുക്ഷേത്രയിലെ സൂര്യഗ്രഹണത്തെ കുറിച്ചും ബ്രഹ്മ സരോവരിലെ തീര്‍ത്ഥാടക സ്‌നാനത്തെ കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്‌.

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ ഭരണകാലത്ത്‌ ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച്‌ യാത്രികനായ ഫ്രാന്‍കോയിസ്‌ ബെര്‍നിയര്‍ ഇന്‍ഡസ്‌, ഗംഗ, തനേശവര്‍ എന്നിവിടങ്ങളിലെ സൂര്യഗ്രഹണ സമയത്തെ സ്‌നാനത്തെകുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഇന്‍ഡസ്‌ സംസ്‌കാരവുമായി ഇതിനുള്ള ബന്ധം ചരിത്രകാരന്‍മാര്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണ്‌. വേദങ്ങളില്‍ പറയുന്ന സരസ്വതി നദിയാണോ ഘഗ്ഗാര്‍ നദി എന്നതിന്റെ സാധ്യതകളും അവര്‍ പരിശോധിക്കുന്നുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun