സമ്പത്തിന്റെ ദേവനായ കുബേരന് ഭഗവാന് ശിവനെ ആരാധിക്കുന്നതിനായി പണികഴിപ്പിച്ച ക്ഷേത്രമാണ് കുബേര്‍ ആസ്ഥാന്. കുബേരനാഥിലെ പദ്രൗണയില്‍ നിന്നും ഏകദേശം 9 കിലോമീറ്റര്‍ അകലെയായി രദ്രൗണ-തുര്ക്ക്പട്ടി റോഡിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഖുശിനഗറില്‍ നിന്നും 21 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. കാസിയ-തുര്ക്കപട്ടി-രദ്രൗണ റോഡില്‍ വളരെ എളുപ്പത്തില്‍ ഇവിടേയ്ക്ക് ചെന്നെത്താം.
പിന്നീട് പദ്രൗണ രാജാവ് അദ്ദേഹത്തിന്റെ സ്ഥലത്ത് ശിവ ക്ഷേത്രം പണികഴിപ്പിച്ചു. ഫാഗുന, വൈശാഖ മാസങ്ങളിലെ പതിമൂന്നാം നാള് ശിവരാത്രി ആഘോഷങ്ങള്‍ നടത്തുന്ന പ്രധാന വേദിയായി ഇവിടം മാറി. ഫാല്‍ഗു മാസത്തില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷങ്ങളാണുള്ളത്. വൈശാഖ മാസത്തില്‍ ഒരു മാസം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളാണുള്ളത്. ശിവ രാത്രി ദിവസം ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നതിനും ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്നതിനുമായി എത്തുന്നത്.