ലോകത്തിലെ ഏറ്റവും പരിപാവനമായ ബുദ്ധ ക്ഷേത്രങ്ങളില്‍ ഒന്നാണ് യുപിയിലെ ഖുശിനഗറിലുള്ള മഹാപരിനിര്‍വാണ ക്ഷേത്രം. 6.10 മീറ്റര്‍ നീളമുള്ള ബുദ്ധ പ്രതിമയാണ് ഇവിടെയുള്ളത്. എണ്‍പതാം വയസ്സില്‍ ഭൗതിക ജീവിതം ഉപേക്ഷിക്കുമ്പോള്‍ മോക്ഷത്തിന്റെ ഏറ്റും പരമമായ അവസ്ഥ അദ്ദേഹം നേടി കഴിഞ്ഞിരുന്നു. ബുദ്ധ ഭഗവാന്റെ ഏകശില പ്രതിമ ചുനാറിലെ ഒറ്റ ചെങ്കല്ലില്‍ തീര്‍ത്തതാണ്.
പടിഞ്ഞാറേയ്ക്ക് മുഖം തിരിച്ച് വലത്തേയ്ക്ക് ചാരികിടക്കുന്ന രീതിയിലാണ് ബുദ്ധ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. മഹപരിനിര്വാണയുടെ യഥാര്‍ത്ഥ ദേഹ ഭാവം ഇതാണന്നാണ് കരുതപ്പെടുന്നത്. വശങ്ങളില് കല്‍ത്തൂണുകളുടെ പിന്‍ബലമുള്ള ഇഷ്ടികയില്‍ തീര്‍ത്ത അടിത്തറയിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. സ്വാമി ഹരിബാലയാണ് ഈ പ്രതിമ നിര്‍മ്മിച്ചതെന്ന ലിഖിതം അടിത്തറയില്‍ രേഖപെടുത്തിയിട്ടുണ്ട്.
അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബുദ്ധ ശിഷ്യനാണ് അദ്ദേഹം. ഗുരുവിന് വേണ്ടിയുള്ള ശിഷ്യന്റെ സമ്മാനമാണ് ഈ ക്ഷേത്രവും വിഹാരവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടേയ്ക്കെത്താറുണ്ട്.