പരിനിര്‍വാണ സ്തൂപത്തിനും മഹാപരിനിര്‍വാണ ക്ഷേത്രത്തിനും അടുത്തായി സ്ഥിതി ചെയ്യുന്ന മഹാകൗര് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം ഇവിടുത്തെ ഭീമമായ ബുദ്ധ പ്രതിമയാണ്. ബീഹാറിലെ ഗയയില്‍ നിന്നും കൊണ്ടു വന്ന നീല ശിലയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ പ്രതിമയുടെ ഉയരം 3.05 മീറ്ററാണ്.ബോധി വൃക്ഷ ചുവട്ടില്‍ ബുദ്ധന് ഇരിക്കുന്ന സ്ഥിതിയിലുള്ള പ്രതിമയാണിത്.
നിര്‍വാണ അവസ്ഥ പ്രാപിക്കുന്നതിന് തൊട്ടു മുമ്പുള്ള ബുദ്ധ ദേവന്റെ അവസാന ആത്മീയ നിമിഷങ്ങളെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയുള്ളതാണിത്. പത്തോ പതിനൊന്നോ നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണിതെന്നാണ് പ്രതിമയിലെ ലിഖിതങ്ങള്‍ സൂചിപ്പിക്കുന്നത്. 1876 ല്‍ കാര്ല്ലെലി നടത്തിയ ഉത്ഖനനത്തിന്റെ ഭാഗമായാണ് പ്രതിമ കണ്ടെത്തിയത്. രണ്ട് കഷ്ണങ്ങളായാണ് പ്രതിമ ലഭിച്ചത്.
അത് പിന്നീട് പുനര്‍ നിര്‍മ്മിച്ച് 1927 ല്‍ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠിക്കുകയായിരുന്നു.