ബന്നി പുല്‍മേടും ചതുപ്പ് നിലങ്ങളും ഉപ്പ് പാളികളുമുള്ള റണ്‍ ഓഫ് കച്ചിലെ സംരക്ഷിത തണ്ണീര്തടാകങ്ങളാണിവ. ചാരി എന്നാല്‍ ഉപ്പ് മയമുള്ളത് എന്നും ദണ്ഡ് എന്നാല്‍ തണ്ണീര്‍തടം എന്നുമാണ് സാരം. മഴക്കാലത്ത് സമീപത്തൂള്ള നദികള്‍ കവിഞ്ഞൊഴുകുന്ന വെള്ളമാണ് ഈ കൊച്ചുനീര്ക്കെട്ടുകളെ ചതുപ്പ് നിലമാക്കുന്നത്. 80 കിലോമീറ്ററോളം വിസ്തൃതിയുണ്ട് ഈ സംരക്ഷിത ഭൂമേഖലയ്ക്ക്. പക്ഷിനിരീക്ഷകരുടേയും ഗവേഷകരുടെയും പറുദീസയാണ് ചാരിദണ്ഡ്.
370 ഓളം പക്ഷി വൈജാത്യങ്ങള്‍ ഇവിടെയുണ്ട്. പരുന്തുകള്‍, നീര്‍ക്കോഴികള്‍, നീര്‍പക്ഷികള്‍, വാനന്പാടികള് എന്നിവ അവയിലുള്‍പ്പെടും.