ലേഹില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് ശങ്കര്‍ ഗോമ്പ അഥവാ ശങ്കര്‍ ആശ്രമം. നടന്നെത്താവുന്ന ദൂരം മാത്രമാണിത്. ഇവിടത്തെ ആവലോകിതേശ്വര അഥവാ രൂപമാണ് മുഖ്യ ആകര്‍ഷണം. എല്ലാ ബുദ്ധമത വിശ്വാസികളുടെയും ആത്മീയ രൂപമാണിത്. 11 തലകളാണ് ഈ രൂപത്തിനുള്ളത്. 1000 കൈകളും കൈപ്പത്തികളിലായി ആയിരം കണ്ണുകളുമാണ് ഈ ദേവനുള്ളത്. പാരമ്പര്യരൂപത്തില് വരച്ചിരിക്കുന്ന നാലുദിശകളുടെയും കാവല്ക്കാരന് എന്ന പെയിന്റിങ്ങും പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
അതിരാവിലെയും വൈകുന്നേരവുമായി സന്ദര്‍ശന സമയം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവിടെ വസിക്കുന്ന 20 ബുദ്ധസന്യാസിമാരാണ് ഇവിടത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആശ്രമത്തിലെ സഭാഹാളായ ഡു-കാങിലേക്കെത്താന് പ്രത്യേകം പടികളുണ്ട്. ഇരട്ടപാളികളുള്ള വാതിലിലേക്കാണ് ഈ പടികളിലൂടെ വന്നെത്തുന്നത്. വാതിലുകളിലും ചുമരുകളിലും തിബത്തന്‍ കലണ്ടറും ബുദ്ധ സന്യാസിമാര്‍ക്കുള്ള നിയമങ്ങളായ മണ്ഡലങ്ങളും വരച്ചിട്ടുണ്ട്. അബ്ബോട്ട് ഓഫ് സ്പിട്ടുക്കിന്റെ വസതിയായിരുന്നു നേരത്തെ ഈ ആശ്രമം. അദ്ദേഹത്തിന്റെ മുറികളും അതിഥി മുറികളും ലൈബ്രറിയും ഇന്നും ഇവിടെ കാണാം.