ലാന്‍സ്ഡൗണ്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏര്‍പ്പെടാന്‍ കഴിയുന്ന പ്രധാനപ്പെട്ട ഒരു വിനോദമാണ് കാനനയാത്ര. ഓക്ക് മരങ്ങളും പൈന്‍ മരങ്ങളും തിങ്ങിനിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര പ്രകൃതിയെ അടുത്തറിയാനുള്ള അവസരമായിരിക്കും സഞ്ചാരികള്‍ക്ക് നല്‍കുക. വിവിധതരം സസ്യ ജന്തുജാലങ്ങളാല്‍ സമ്പന്നമായ വനമേഖല സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കും. വര്‍ഷം മുഴുവന്‍ തണുപ്പുള്ള കാലാവസ്ഥയാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. കാനനയാത്രക്ക് പുറമെ കാട്ടിലൂടെ നടക്കാനുള്ള അവസരവുമുണ്ട്.