Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലാത്തൂര്‍

ചരിത്രഖ്യാതികളുമായി ലാത്തൂര്‍

9

മഹാരാഷ്ട്രയുടെ തെക്കു കിഴക്കന്‍ ഭാഗത്തായി മറാത്തവാഡ പ്രദേശത്താണ് സഞ്ചാരികള്‍ക്ക് കൗതുകം പകര്‍ന്നുകൊണ്ട് ലാത്തൂര്‍ സ്ഥിതിചെയ്യുന്നത്. നിരവധി ചരിത്രപരമായ പ്രത്യേകതകളും നിര്‍മാണകൗശലങ്ങളുമാണ് ലാത്തൂരിനെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. ഏഴാം നൂറ്റാണ്ടിലെ രാഷ്ട്രകൂടന്മാരുടെ ഭരണകാലം മുതല്‍ തുടങ്ങി നൈസാമിന്റെയും ബ്രിട്ടീഷ് രാജിന്റെയും കീഴിലൂടെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നതുവരെയുള്ള ലാത്തൂരിന്റെ ചരിത്രം സംഭവബഹുലമാണ്. നിരവധി സഞ്ചാരികളാണ് ലാത്തൂരിന്റെ ചരിത്രമറിയാനും കാഴ്ചകള്‍ കാണാനുമായി ഇവിടെയെത്തുന്നത്.

ലാത്തൂര്‍ കഥകള്‍

സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ ബാല്‍ഗഡ് പീഠഭൂമിയിലാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ലാത്തൂര്‍ സ്ഥിതിചെയ്യുന്നത്. ശീതകാലത്താണ് ഇവിടം ഏറെ സുന്ദരമാകുന്നതും സഞ്ചാരികള്‍ ഇവിടെയെത്തുന്നതും. മഞ്ഞര, തേര്‍ന, മന്യാദ്, ലേന്‍ഡി, ഗര്‍നി തുടങ്ങിയ നദികളാണ് ലാത്തൂരിനെ സുന്ദരമാക്കുന്നത്. മഞ്ഞര നദിക്കരയിലൂടെയുള്ള ഒരു സായംകാല നടത്ത ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട അനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. താരതമ്യേന കനത്തമഴ ലഭിക്കുന്ന മഴക്കാലത്തും ലാത്തൂര്‍ സുന്ദരിയായി സഞ്ചാരികളെ കാത്തിരിക്കുന്നു.

ഹൈദരാബാദ് നൈസാമിന്റെ കാലഘട്ടം മുതല്‍ത്തന്നെ മറാത്തവാഡ പ്രദേശത്തിന്റെ സ്ട്രാറ്റജിക് ഹബ്ബ് ആയിരുന്നു ലാത്തൂര്‍.  ഇന്നും ലാത്തൂരിന് ആ പ്രാധാന്യമുണ്ട്. കാര്‍ഷിക ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ ആരായാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംശയം കൂടാതെ ലാത്തൂരിലേക്ക് വരാം. സാഹസികതയ്ക്കും പ്രകൃതിഭംഗിക്കുമൊപ്പം അഗ്രോ ടൂറിസത്തിന്റെ കാഴ്ചകളും സഞ്ചാരികള്‍ക്ക് നല്‍കുന്നു ലാത്തൂര്‍. ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ പറ്റുന്ന ഒരു ടൂറിസം സെന്റര്‍ കൂടിയാണ് ലാത്തൂര്‍. മഹാരാഷ്ട്രയുടെ ഉള്‍നാടുകളിലേക്കുള്ള യാത്രയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് നന്ദേടിനും പര്‍ഭാനിക്കും സമീപത്തായുള്ള ലാത്തൂര്‍.

ലാത്തൂര്‍ പ്രശസ്തമാക്കുന്നത്

ലാത്തൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലാത്തൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലാത്തൂര്‍

  • റോഡ് മാര്‍ഗം
    റോഡുമാര്‍ഗം ലാത്തൂരിലെത്താന്‍ വലിയ പ്രയാസമില്ല. 60, 77, 160, 144 എന്നീ സ്റ്റേറ്റ് ഹൈവേകളിലായി സമീപ ടൗണുകളില്‍ നിന്നും നിരവധി ബസ്സുകള്‍ ലാത്തൂരിലെത്തുന്നു. മുംബൈയുമായി കണക്ട് ചെയ്യുന്ന നാഷണല്‍ ഹൈവേ 9 ലാത്തൂരിന് അടുത്താണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ലാത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും മഹാരാഷ്ട്രയുടെ വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് നിരവധി ട്രെയിനുകളുണ്ട്. കോലാപൂര്‍, പുനെ, മുംബൈ എന്നിവിടങ്ങളിലേക്കും കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്നും ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തൊണ്ണൂറുകളുടെ ആരംഭത്തിലാണ് ലാത്തൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ചാര്‍ട്ടര്‍ വിമാനങ്ങളും പ്രൈവറ്റ് വിമാനങ്ങളുമാണ് ഇപ്പോള്‍ ഇവിടെനിന്നും ഉള്ളത്. ലാത്തൂരിലേക്ക് നന്ദേടില്‍ നിന്നും പ്രൈവറ്റ് വിമാനമാരംഭിച്ചിരുന്നെങ്കിലും ഇതും സീസണല്‍ മാത്രമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu