ജാപനീസ് സമാധാന ബുദ്ധ വിഭാഗം പണിതീര്‍ത്തതാണ് ഇത്. ജമ്മുകാശ്മീരിലെ ലേഹ് ജില്ലയിലെ കാര്‍ഷിക പ്രദേശമായ ചാങ്സ്പക്ക് മുകളിലായാണ് ഇതിന്റെ സ്ഥാനം. സ്തൂപം അഥവാ തൂണില്‍ തിളങ്ങുന്ന നിരവധി അലങ്കാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ബുദ്ധ കഥകളാണ് വിവരിച്ചിരിക്കുന്നത്. 1983ല്‍ ദലൈലാമയുടെ നിര്‍ദേശപ്രകാരം പണിതീര്‍ത്തതാണ് ഇത്. ലേഹ് നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായി ലേഹ് കൊട്ടാരത്തിന് അഭിമുഖമായാണ് ഇതിന്റെ സ്ഥാനം. കോട്ട റോഡ് വഴിയും സ്തൂപത്തിലെത്താം.
1991ലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പതിനാലാമത്തെ ലാമയായ ടെന്സിന് ഗ്യാട്സോയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വാടക്കെടുത്ത ജീപ്പിലോ ടാക്സികളിലോ ഇവിടെയത്താം. സാഹസികപ്രേമികള്‍ക്ക് ട്രെക്കിംങ് നടത്തിയും ഇവിടെയെത്താം.