വിനോദസഞ്ചാരികള്‍ ലേഹില്‍ ഏറ്റവുമധികം ആസ്വദിക്കുന്ന ട്രക്കിങാണ്. മഞ്ഞു മൂടിയ മലകളും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ ഏറ്റവും ഉചിതം ട്രക്കിങ്ങാണ്. മഞ്ഞ് മൂടിയ ഹിമാലയന്‍ കരകളിലൂടെ വിനോദസഞ്ചാരികള്‍ക്ക് ചെറുതും വലുതുമായ ട്രക്കിങ്ങുകള്‍ ആസ്വദിക്കാം. പരിശീലനം സിദ്ധിച്ചവരും പരിചയമുള്ളവരും ആയ ട്രക്കര്‍മാര്‍ക്ക് മലമുകളിലേക്ക് ട്രക്കിങ് നടത്താന്‍ സാധിക്കും. ട്രക്കിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വിനോദസഞ്ചാരികളെ ട്രക്കിങ്ങിന് സഹായിക്കും. ജൂണിനും സെപ്തംബറിനുമിടക്കാണ് ഏറ്റവും അനുയോജ്യം. മര്‍ഖ താഴ്വര, സ്പിതി ടു ലഡാക്ക്, ലഡാക്ക സന്‍സ്കാര്‍, നുബ്ര താഴ്വര എന്നിവയാണ് പ്രദേശത്തെ പ്രസിദ്ധമായ ട്രക്കിങ് വഴികള്‍. ഇന്‍ഡസ് നദി വഴിയുള്ള സഫാരി വഴിയും വിനോദസഞ്ചാരികള്‍ക്ക് മികച്ച ആസ്വാദനം ലഭിക്കും.