Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലോംങ് ലെംങ്

ലോംങ് ലെംങ് - സാഹസികമായ പാതകള്‍ നിങ്ങളെ ക്ഷണിക്കുന്നു

7

നാഗാലാന്‍ഡില്‍ പുതുതായി രൂപീകരിച്ച ലോംങ് ലെംങ് ജില്ലയുടെ ആസ്ഥാനമാണ് ലോംങ് ലെംങ് നഗരം. ഇതേ പോലെ അടുത്ത കാലത്ത് രൂപീകരിക്കപ്പെട്ട മറ്റൊരു ജില്ലയാണ് കിഫൈര്‍... ജനുവരി 24,2004 നാണ് ടുവെന്‍സാങ്ങ് ജില്ലയില്‍ നിന്ന് വേര്‍പെടുത്തി ലോംങ് ലെംങ് രൂപീകരിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 1066 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് പ്രവേശിക്കാന്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യമാണ്.

ലോംങ് ലെംങ് ജനതയും, സംസ്കാരവും - യാത്രികര്‍ അറിഞ്ഞിരിക്കേണ്ടവ

ലോംങ് ലെങ്ങിലെ ജനങ്ങള്‍ ഫോം ഗോത്രത്തില്‍ പെടുന്ന നാഗന്മാരാണ്. കളിമണ്‍പാത്ര നിര്‍മ്മാണം, നെയ്ത്ത്, മുള ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ പ്രാഗത്ഭ്യമുള്ളവരാണ് ഈ ജനം പരമ്പരാഗതമായി കൃഷിയാണ് ഇവരുടെ പ്രധാന തൊഴില്‍. ഈ വര്‍ഗ്ഗത്തിന്‍റെ ഉത്ഭവം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഐതിഹ്യമനുസരിച്ച് ഇവര്‍ ആവോ നാഗന്മാരെപ്പോലെ ശിലയില്‍ നിന്ന് രൂപപ്പെട്ടു എന്നാണ് വിശ്വാസം. ഇവരില്‍ ബഹുഭൂരിപക്ഷവും ക്രിസ്തുമതത്തില്‍ ചേരുകയും അതു വഴി ഒരു പരിധി വരെ ആധുനികവത്കരിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും ഉത്സവാഘോഷങ്ങളില്‍ ഇവര്‍ വിഹെ-ആഷക്, നെംപോങ്ങ്-ആഷക് എന്നീ ശരീരത്തെ ചുറ്റിയുള്ള ഷാളുകള്‍ അണിയാറുണ്ട്.

മോയു മേളയാണ് ഇവരുടെ ഏറ്റവും പ്രധാന ആഘോഷം. വേനല്‍ക്കാലത്ത് ഏറെ വര്‍ണ്ണപ്പകിട്ടോടെ ഈ ഉത്സവം ആഘോഷിക്കുന്നു. ഇത് വേനലിനുള്ള വിട നല്കല്‍ കൂടിയാണ്. ഏപ്രില്‍ മാസത്തിലെ വിത്ത് വിതയ്ക്കലിന് ശേഷമുള്ള ആറ് ദിവസങ്ങളിലാണ് ഈ ഉത്സവം നടക്കുന്നത്.

സാഹസികതയും സഞ്ചാരികളും

ലോംങ് ലെംങ് ഏറെ പ്രശസ്തമായിരിക്കുന്നത് ഇതിലെയുള്ള റോഡുകളിലൂടെയുള്ള സാഹസിക യാത്രകള്‍ക്കാണ്. എസ്.യു.വി കളിലോ, ഇരുചക്രവാഹനങ്ങളിലോ ഇതിലേ യാത്ര ചെയ്യാം. ലോംങ് ലെംങ്-ചാങ്ങ്തോങ്ക്യ റോഡ് ഇത്തരം യാത്രകള്‍ക്ക് ഉപയോഗിക്കപ്പെടുന്നതാണ്. ചെളി നിറഞ്ഞ റോഡുകളും, സ്നേഹസമ്പന്നരായ ജനങ്ങളെയും ഈ യാത്രയിലുടനീളം കാണാം. 32 കിലോമീറ്ററാണ് ഈ റോഡിന്‍റെ ദൈര്‍ഘ്യം.

 

ലോംങ് ലെംങ് പ്രശസ്തമാക്കുന്നത്

ലോംങ് ലെംങ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലോംങ് ലെംങ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലോംങ് ലെംങ്

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 61 ലോംങ് ലെങ്ങിനെ ചാങ്ങ് തോങ്ക്യയുമായി ബന്ധിപ്പിക്കുന്നു. ഇവിടേക്ക് ബസുകളും ടാക്സികളും സര്‍വ്വീസ് നടത്തുന്നുണ്ട്. ലോംങ് ലെങ്ങിനടുത്തുള്ള ടൗണ്‍ മോകോക്ചുങ്ങാണ്. കൊഹിമയിലേക്ക് 230 കിലോമീറ്റര്‍ ദൂരമുണ്ട്. അത്ര മികച്ചതല്ലാത്ത റോഡുകള്‍ മനോഹരമായ താഴ്വരകളും, പര്‍വ്വതങ്ങളും നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ കടന്ന് പോകുന്നു. ഈ യാത്രയിലെ കാഴ്ചകള്‍ ഏറെ ആകര്‍ഷകങ്ങളാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ലോംങ് ലെങ്ങില്‍ റെയില്‍വേ സ്റ്റേഷനില്ല. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 642 കിലോമീറ്റര്‍ അകലെയുള്ള ഡിമാപൂരിലാണ്. ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് പ്രധാന ട്രെയിനുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നാഗാലാന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ഡിമാപൂരില്‍ നിന്ന് നാഗാലാന്‍ഡ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ ബസുകള്‍ ലോംങ് ലെങ്ങിനടുത്തുള്ള മോകോക്ചുങ്ങ് വരെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവിടെ നിന്ന് ബസ് മാറിക്കയറി ലോംങ് ലെങ്ങിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നാഗാലാന്‍ഡിലെ ഏക വിമാനത്താവളം ഡിമാപൂരിലാണ്. അതിനാല്‍ ലോംങ് ലെങ്ങിലെത്താന്‍ ഡിമാപൂരില്‍ വിമാനമിറങ്ങി റോ‍ഡ് മാര്‍ഗ്ഗം സഞ്ചരിക്കണം. ഡിമാപൂരില്‍ നിന്ന് 642 കിലോമീറ്റര്‍ അകലെയാണ് ലോംങ് ലെംങ്. ഇംഫാല്‍ വഴി ഡിമാപൂരില്‍ നിന്ന് ലോംങ് ലെങ്ങിലേക്ക് 12 മണിക്കൂര്‍ യാത്രയുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri