ഗോമതി നദിയില്‍ ദില്‍കുഷ് പ്രദേശത്താണ് ദില്‍കുഷ കോതി. ഇന്ന് നശിച്ച അവസ്ഥയിലുള്ള ഈ സ്മാരകം 1800 ല്‍ അവധിലെ നവാബ് സാദത്ത് അലി ഖാന്റെ സുഹൃത്തും ബ്രിട്ടീഷ് മേജറുമായ ഗോര്‍ ഓസ്ലെയാണ് നിര്‍മ്മിച്ചത്.
ഈ നിര്‍മ്മാണത്തിന്റെ മാതൃക ഇംഗ്ലണ്ടിലെ നോര്‍ത്ത് അംബര്ലാന്ഡിലെ സീറ്റണ് ദെലാവല് ഹാളാണ്. നവാബുമാര്‍ക്ക് വേട്ടയാടാനെത്തുമ്പോള് താമസിക്കാനായി നിര്‍മ്മിച്ച ഈ കെട്ടിടം പിന്നീട് വേനല്‍ക്കാല വസതിയായും ഉപയോഗിക്കപ്പെട്ടു.
എന്നാല്‍ ധാരാളം വിസ്താരമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന നവാബുമാര്ക്കായി നിര്‍മ്മിച്ച ഇവിടെ മുറ്റമോ, വിശാലമായ മുറികളോ ഇല്ല എന്നത് ആശ്ചര്യകരമാണ്.
1857 ല്‍ ഒന്നാം സ്വാതന്ത്ര്യ സമരക്കാലത്ത് സമരക്കാര്‍ ഇവിടം ഉപയോഗിക്കുക വഴി ഈ സ്ഥലത്തിന് ഏറെ ചരിത്രപ്രാധാന്യം കൈവന്നു. കനത്ത ആക്രമണവും, വെടിവെയ്പ്പും വഴി ഇവിടം ബ്രിട്ടീഷുകാര്‍ വീണ്ടെടുത്തെങ്കിലും അതിന്റെ പ്രതാപം നശിച്ച് പോയി.