Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » ഹുസൈനാബാദ്‌ ക്ലോക്ക്‌ ടവര്‍

ഹുസൈനാബാദ്‌ ക്ലോക്ക്‌ ടവര്‍, ലക്‌നൗ

59

ഹുസൈനാബാദ്‌ ഇമാംബരയ്‌ക്ക്‌ എതിര്‍വശത്താണ്‌ ഹുസൈനാബാദ്‌ ക്‌ളോക്ക്‌ ടവര്‍ സ്ഥിതി ചെയ്യുന്നത്‌. ഈ ക്‌ളോക്ക്‌ ടവര്‍ പ്രശസ്‌തമായ റൂമി ദര്‍വാസയില്‍ നിന്ന്‌ കഷ്ടി ഒരു മൈല്‍ മാത്രം അകലെയാണ്‌. 221 അടി ഉയരമുള്ള ടവര്‍ രാജ്യത്തെ ഏറ്റവും ഉയരമുള്ള നിര്‍മ്മിതിയായാണ്‌ കണക്കാക്കപ്പെടുന്നത്‌.

1887ല്‍ ആണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. റോസ്‌കെല്‍ പൈനെ രൂപകല്‍പ്പന ചെയ്‌ത ഈ ക്‌ളോക്ക്‌ ടവര്‍ ഇന്ത്യയിലെ വിക്ടോറിയന്‍ ഗോഥിക്‌ നിര്‍മ്മാണ ശൈലിക്ക്‌ ഉത്തമോദാഹരണമാണ്‌. സംയോജിത അവധ്‌ പ്രവശ്യയുടെ ആദ്യത്തെ ലഫ്‌റ്റനന്റ്‌ ഗവര്‍ണറായ സര്‍ ജോര്‍ജ്ജ്‌ കൂപ്പറെ വരവേല്‍ക്കുന്നതിനായി നവാബ്‌ നാസിര്‍-ഉദ്‌-ദിന്‍ ആണ്‌ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്‌. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്‌ക്കാലികമായി നിലച്ചെങ്കിലും 1887ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഏതാണ്ട്‌ 1.74 ലക്ഷം രൂപയായിരുന്നു ടവറിന്റെ നിര്‍മ്മാണ ചെലവ്‌.

ടവറില്‍ സ്ഥാപിച്ചിരിക്കുന്ന ക്‌ളോക്കിന്റെ ഭാഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ ഗണ്‍മെറ്റല്‍ ഉപയോഗിച്ചാണ്‌. ഇതിനായി ലണ്ടനിലെ ലുയ്‌ഗേറ്റ്‌ ഹില്ലില്‍ നിന്ന്‌ ഗണ്‍മെറ്റല്‍ കൊണ്ടുവന്നു. 14 അടി നീളവും അരയിഞ്ച്‌ കനവുമുള്ള പെന്‍ഡുലം വെസ്റ്റ്‌മിനിസ്റ്റര്‍ ക്‌ളോക്കിന്റെ പെന്‍ഡുലത്തേക്കാള്‍ വലുതാണ്‌. പൂവിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡയലിന്‌ ചുറ്റിലുമായാണ്‌ ബെല്ലുകള്‍ വച്ചിരിക്കുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri