ലക്നൗവിലെ ശിവപുരി കോളനിക്കടുത്ത് ഇന്ദ്രനഗറിലാണ് കുക്റെയില് റിസര്‍വ്വ് വനം. പ്രകൃതിമനോഹരമായ ഇവിടെ കാഴ്ചകള്‍ കാണാനും, മുതല പോലുള്ള ചില വന്യജീവികളെ കാണാനും അവസരമുണ്ട്.
ശരിക്കും മുതലകളുടെ ഒരു സംരക്ഷണ കേന്ദ്രമാണിവിടം. പുഴയോരത്ത് മുതലയിടുന്ന മുട്ടകള്‍ 60-80 ദിവസങ്ങള്‍ കൊണ്ട് വിരിയും. 1978 ലാണ് ഈ കേന്ദ്രം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. മിനിസ്ട്രി ഓഫ് എന്‍വയണ്‍മെന്റ് ആന്‍ഡ് ഫോറസ്റ്റുമായി സഹകരിച്ച് ഉത്തര്‍പ്രദേശ് വനം വകുപ്പാണ് ഈ കേന്ദ്രം ആരംഭിച്ചത്.
മുതലകളെ കൂടാതെ മാന്‍, പുള്ളിമാന്‍ തുടങ്ങിയവയെയും ഇവിടെ കാണാം. സ്വദേശികളും, ദേശാടകരുമായ അനേകം പക്ഷികളെയും ഇവിടെ കാണാന്‍ സാധിക്കും. കഫെ, റസ്റ്റോറന്റ്, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയുള്ള ഈ കേന്ദ്രം മികച്ച ഒരു പിക്നിക് സ്ഥലമാണ്. കുട്ടികള്‍ക്കായി പാര്‍ക്കുകളും ഇവിടെയുണ്ട്.