Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » രാമകൃഷ്ണ മഠം

രാമകൃഷ്ണ മഠം, ലക്‌നൗ

59

ബേലൂരിലെ രാമകൃഷ്ണ മഠം ആന്‍ഡ് മിഷന്‍റെ ബ്രാഞ്ചാണ് ലക്‌നൗവിലെ രാമകൃഷ്ണമഠം അഥവാ സേവാശ്രമം. രണ്ട് സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്ന് വിവേകാനന്ദ പോളി ക്ലിനിക് എന്ന സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. ക്യാംപസിലെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കപ്പുറം സമീപ ഗ്രാമങ്ങളിലെ ആരോഗ്യപ്രവര്‍‌ത്തനങ്ങളും ഇവര്‍ നടത്തിവരുന്നു.

1970 ല്‍ മഠത്തിന്‍റെ പ്രസിഡണ്ടായ സ്വാമി വിശ്വേശ്വരാനന്ദയാണ് പോളി ക്ലിനിക് ഉദ്ഘാടനം ചെയ്തത്. പതിനാല് അടി ഉയരമുള്ള സ്വാമി വിവേകാനന്ദന്‍റെ പ്രതിമ സ്ഥാപനത്തിന്‍റെ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്നു. പ്രശസ്ത ശില്പിയായ ദേവി പ്രസാദ് റായ് ചൗധരിയാണ് ഇത് നിര്‍മ്മിച്ചത്.

രണ്ടാമത്തെ സ്ഥാപനം നിരാലഘര്‍ രാമകൃഷ്ണ മാര്‍ഗ്ഗിലെ ശ്രീ രീമകൃഷ്ണ ക്ഷേത്രമാണ്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും, വശീകരിക്കുകയും ചെയ്യുന്ന ദൃശ്യഭംഗിയുള്ളതാണ് ഈ ക്ഷേത്രം.

ക്ഷേത്രത്തിന്‍റെ ഗര്‍ഭഗൃഹം ഒമ്പത് മകുടങ്ങളുള്ളതാണ്. അതിലെ പ്രധാന മകുടത്തിന് തൊണ്ണൂറടി ഉയരമുണ്ട്. ശ്രീ രാമകൃഷ്ണന്‍, ശ്രീ ശ്രീ മാ ശാരദാദേവി, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. താമര, തൃശൂലം, ശംഖ്, അരയന്നം, ഇടിവാള്‍ എന്നീ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന രൂപങ്ങളുടെ രൂപങ്ങള്‍ ക്ഷേത്രത്തിലുണ്ട്. ചുവന്ന സിമന്‍റ് ഉപയോഗിച്ച് ഇവ പെയിന്‍റ് ചെയ്തിരിക്കുന്നു. 1987 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ശ്രീകോവില്‍ പഴയ ക്ഷേത്രത്തോട് ചേര്‍ന്നാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun