നഗരത്തില്‍ നിന്നും 13.1 കിലോമീറ്റര്‍ അകലെ ലുധിയാന-ജലന്ധര്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഹാര്‍ഡിസ് വേള്‍ഡ് പഞ്ചാബിലെ ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്കാണ്. ഇതിനോട് ചേര്‍ന്ന് ഒരു ഷോപ്പിങ് കോംപ്ലക്സും പാര്‍ട്ടി സ്ഥലവും ഭക്ഷണ ശാലയുമുണ്ട്.
പാര്‍ക്കിനുള്ളിലെ വാട്ടര്‍ സിറ്റിയില്‍ രസകരമായ നിരവധി ജല സവാരികളിലും ഐസ്- സ്കേറ്റിങ് പോലുള്ള വിനോദങ്ങളിലും പങ്കെടുക്കാ. ഇവിടുത്തെ വേവ് പൂളാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്. കുടംബസമേതം എത്താന്‍ അനുയോജ്യമായ സ്ഥലമാണിത്.