1967ലാണ് ലുധിയാനയുടെ ഹൃദയഭാഗത്തായി നെഹ്റു റോസ് ഗാര്ഡന് തുറക്കുന്നത്. ഏഷ്യയിലെ ഈ ഏറ്റവും വലിയ റോസ് ഗാര്ഡന് 27 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ച് കിടക്കുന്നു. 17,000 ചെടികള്‍ ഇവിടെ ഉണ്ട്.
ഇതില്‍ 1600 റോസ് ചെടികളാണ്. എല്ലാ വര്‍ഷവും ഇവിടെ നടക്കുന്ന റോസ് ഉത്സവത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കാറുണ്ട്. മനോഹരമായ ജലധാരകള്‍ ഉദ്യാനത്തിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നവയാണ്. കുടംബസമേതം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്.