മിസോറാമിന്റെ തെക്കന്‍ ഭാഗത്തുള്ള ലംഗ്ലെയ് വലുപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ലയാണ്. ലംഗ്ലെ എന്നും ഈ സ്ഥലം അറിയപ്പെടുന്നു. പാറയിലുള്ള പാലം എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. ഈ പേര് വരാനുള്ള കാരണം ത്ലാവാങ്ങ് നദിയുടെ ഒരു പോഷകനദിയില്‍ നാഗാസിഹ് ഭാഗത്ത് പാലത്തിന്റെ രൂപത്തിലുള്ള ഒരു പാറയുള്ളതിനാലാണ്.
മനോഹരമായ പ്രകൃതിഭംഗിയാര്‍ന്ന സ്ഥലമാണ് ലംഗ്ലെയ്. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും ഏറെ സഞ്ചാരികള്‍ ഈ പ്രകൃതിഭംഗി ആസ്വദിക്കാനായി വര്‍ഷം തോറും ഇവിടെയെത്തുന്നു.
സോബാക് സ്പോര്‍ട്സ് അക്കാദമി, കവംസാവി പാര്‍ക്ക്, കാങ്ങ്വാങ്ങ്ലംഗ് വന്യജീവി സംരക്ഷണ കേന്ദ്രം, സൈകുതി ഹാള്‍( (ചടങ്ങുകളും കലാപരിപാടികളും, പ്രാദേശിക കലാകാരന്മാരുടെ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന സ്ഥലം), തുവാംലുവായിയ മുവാല്‍ (ഫുട്ബോള്‍ സ്റ്റേഡിയം) എന്നിവ ലംഗ്ലെയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഇവയ്ക്ക് പുറമേ ചില പിക്നിക് കേന്ദ്രങ്ങളും, സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇവിടെ കാണാം.
ഐസ്വാളില് നിന്ന് 175 കിലോമീറ്റര്‍ അകലെയുള്ള ലംഗ്ലെയിലേക്ക് ടൂറിസ്റ്റ് ബസിലോ, ജീപ്പിലോ, ഹെലികോപ്റ്ററിലോ എത്തിച്ചേരാം.