Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മദനപ്പള്ളി » കാലാവസ്ഥ

മദനപ്പള്ളി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. ഇക്കാലത്ത് ന്ല്ല ചൂട് അനുഭവപ്പെടാറുണ്ട്, താപനില 35 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഈ സമയത്ത് മദനപ്പള്ളി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഹോര്‍സ്ലി ഹില്‍ ആണ് ലക്ഷ്യമെങ്കില്‍ ഇക്കാലത്തും ഇവിടേയ്ക്ക യാത്രചെയ്യാം. കാരണം ഹോര്‍സ്ലി ഹില്ലില്‍ വേനലില്‍ അത്ര ചൂട് അനുഭവപ്പെടാറില്ല.

മഴക്കാലം

മെയ് പകുതിമുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴ പെയ്യുന്നത്. അത്യാവശ്യം നല്ല മഴലഭിയ്ക്കുന്ന പ്രദേശമാണിത്. മഴക്കാലത്ത് മദനപ്പള്ളിയിലെ കാലാവസ്ഥ മനോഹരമാണ്. എങ്കിലും ഇക്കാലത്ത് അധികം സഞ്ചാരികള്‍ ഇവിടെയെത്താറില്ല. മഴ പെയ്യുന്നതോടെ റോഡുകളുടെ അവസ്ഥ മോശമാവുന്നതുതന്നെയാണ് ഇതിനു പ്രധാന കാരണം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. ഇക്കാലത്ത് മദനപ്പള്ളിയില്‍ നല്ല തണുപ്പ് അനുഭവപ്പെടാറുണ്ട്. 7 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാറുണ്ട്  ഈ സമയത്ത്. തണുപ്പുകാലത്തെ കൂടിയ താപനില 18 ഡിഗ്രി സെല്‍ഷ്യസാണ്. ഇക്കാലത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. മദനപ്പള്ളി സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം ഇതാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലാണ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.