തമിഴ്നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം മധുരയില്‍ എളുപ്പം എത്താനാകും. എന്‍എച്ച് 7, 45ബി, 208 തുടങ്ങിയവ മധുരയിലൂടെ കടന്നുപോകുന്നു. കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് നിരന്തരം ബസ് സര്‍വ്വീസുണ്ട്.