മഹാബലേശ്വര്‍ താഴ് വരയിലെ മനോഹരമായ സൂര്യസ്തമയ ദൃശ്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മുംബൈ പോയന്റ്. സണ്‍സെറ്റ് പോയന്റ് എന്നും ഈ സ്ഥലത്തിന് പേരുണ്ട്. അസ്തമയക്കാഴ്ചകള്‍ കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മഹാബലേശ്വറിലെ ഏറ്റവും പഴക്കം ചെന്ന പ്രദേശങ്ങളിലൊന്നാണിത്. ഇതിനടുത്താണ് ലവേഴ്സ് പോയന്റ് എന്ന് വിളിക്കപ്പെടുന്ന പ്രദേശം. അലസമായി വൈകുന്നേരങ്ങളും മറ്റും ചെലവഴിക്കാന്‍ പറ്റിയ ഇടങ്ങളാണിത്.