ചരിത്രാതീത കാലം മുതലുളള സംസ്കാരങ്ങളുടെ വിളഭൂമിയാണ് നവദതോളി. നര്‍മദ നദിയുടെ ഇരുകരകളിലുമായി ഇതു കാണാം. ഏറെ പഴയകാലം മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലത്തെ സംസ്കാരത്തിന്റെ അവശേഷിപ്പുകള്‍ ഇവിടെയുണ്ട. ഈ അവശിഷ്ടങ്ങള്‍ 1950കളില്‍ നടത്തിയ പര്യവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. 1500 ബി സി മുതല്‍ 1200 ബി സി മുതലുള്ള കാലത്തെ നവദതോളിയുടെ ചരിത്രം പ്രസിദ്ധമാണ്. ഇന്ത്യയൊട്ടാകെയുളള നരവംശശാസ്ത്ര വിദ്യാര്‍ത്ഥികളുടെ ഇഷ്ടകേന്ദ്രമാണ് നവദതോളി.