മജുലിയില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരമുണ്ട് ചേതിയ ഗൂണിലേക്ക്. വടക്കന്‍ ലക്കിംപൂറിന് സമീപത്താണ് ചേതിയ ഗൂണ് സ്ഥിതിചെയ്യുന്നത്. സാമിലെ ഏറ്റവും വലിയ നദികളിലൊന്നായ സുബന്‍സിരി നദിയുടെ മനോഹരമായ കാഴ്ച കണ്ടുകൊണ്ടാണ് മജുലിയില്നിന്നും ചേതിയ ഗൂണിലേക്കുള്ള യാത്ര. സാഹസികയാത്രയും ട്രക്കിംഗ് അവസരവും ഇടകലര്ത്തിയതാണ് ചേതിയ ഗൂണ് യാത്ര. ഇവിടത്തെ പ്രദേശിക ഭക്ഷണങ്ങള്‍ രുചിച്ചുനോക്കാന്‍ മറക്കരുത്.