Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലമ്പുഴ » ആകര്‍ഷണങ്ങള് » മലമ്പുഴ പൂന്തോട്ടം

മലമ്പുഴ പൂന്തോട്ടം, മലമ്പുഴ

26

കേരളത്തിന്റെ വൃന്ദാവനമെന്ന് അറിയപ്പെടുന്ന മലമ്പുഴ പൂന്തോട്ടം മൈസൂരിലെ വൃന്ദാവന്‍ കഴിഞ്ഞാല്‍ ആസൂത്രിതമായി നിര്‍മ്മിച്ച മനോഹരമായ ഉദ്യോനമാണ്. ജധാരകളും വര്‍ണ്ണ വൈദ്യുതാലങ്കാരങ്ങളും ചേര്‍ന്ന് പൂന്തോട്ടത്തിലെ രാത്രികളെ വര്‍ണാഭമാക്കുന്നു. അണക്കെട്ടിന് സമീപത്തായിട്ടാണ് പൂന്തോട്ടം സ്ഥിതിചെയ്യുന്നത്. മനോഹരവും വിശാലവുമായ പുല്‍ത്തകിടികള്‍, വിസ്മയമുണ്ടാക്കുന്ന തരത്തില്‍പ്പെട്ട പൂച്ചെടികള്‍, ജലധാര, ചെറിയ കുളങ്ങള്‍ എന്നിവയാണ് പൂന്തോട്ടത്തിനുള്ളിലുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് പൂന്തോട്ടം പണിതിരിക്കുന്നത്. കളിയ്ക്കാനുള്ള സ്ഥലവും അമ്യൂസ്‌മെന്റുകളും കുട്ടികള്‍ക്കുള്ള പാര്‍ക്കും ഇതിനുള്ളിലുണ്ട്.

പൂന്തോട്ടത്തിലെ മറ്റൊരു കാഴ്ച മനോഹരമായ അക്വേറിയമാണ്. റോപ് വേ, യക്ഷി ശില്‍പം, റോക്ക് ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, സ്വിമ്മിങ് പൂള്‍ തുടങ്ങിയവയും പൂന്തോട്ടത്തിനുള്ളിലുണ്ട്. മനുഷ്യനിര്‍മ്മിതമായ ബോട്ടിങ്ങിന് സൗകര്യമുള്ള കനാലും പൂന്തോട്ടത്തിനുള്ളിലുണ്ട്. കുടിവെള്ളത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങളും അത്യാവശ്യം ഷോപ്പിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്ക് ബാഗുകളും മറ്റും സൂക്ഷിക്കാനുള്ള ലോക്കറുകളും, റെസ്റ്റ് ഏരിയകളുമുണ്ട്.  

തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 6വരെയും ഞനി, ഞായര്‍ ദിവസങ്ങളില്‍ കാലത്ത് 10 മുതല്‍ വൈകീട്ട് 8 വരെയുമാണ് പൂന്തോട്ടത്തിലെ സന്ദര്‍ശന സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri