മലമ്പുഴയിലെത്തിയാല്തീര്ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണി ഈ ത്രെഡ് ഗാര്ഡന്. ഒട്ടേറെ സന്ദര്‍ശകരാണ് ഇവിടെ എത്താറുള്ളത്. മറ്റെല്ലാം പൂന്തോട്ടങ്ങളെയും പോലെ ഇവിടെയും പൂക്കളും ചെടികളുമെല്ലാമുണ്ട്. നൂലുകൊണ്ടുണ്ടാക്കിയതാണ് ഇവിടുത്തെ എല്ലാ കാഴ്ചകളുമെന്നതാണ് മറ്റ് പൂന്തോട്ടങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഇവിടുത്തെ പൂച്ചെടികളെല്ലാം കലാകാരന്മാര് നൂലുപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയെടുത്തതാണ്. എത്രോ കലാകാരന്മാരുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ ഈ പൂന്തോട്ടം മനോഹരമായ കാഴ്ച തന്നെയാണ്. ഫാന്റസി പാര്‍ക്കിനോടു ചേര്‍ന്നാണ് ഈ ത്രെഡ് ഗാര്ഡന് സ്ഥിതിചെയ്യുന്നത്. ആന്റണി ജോസഫ് എന്ന വ്യക്തിയുടേതായിരുന്നു ത്രെഡ് ഗാര്ഡന് എന്ന ആശയം. ഇദ്ദേഹം തന്നെയാണ് ഇത് നടപ്പിലാക്കിയതും.
ചില്ലുകൂടുകള്ക്കുള്ളിലാണ് നൂലുകൊണ്ടാക്കിയ ചെടികളും പൂക്കളുമെല്ലാം സംരക്ഷിച്ചിരിക്കുന്നത്. നമ്മള്‍ക്ക് പരിചയമുള്ള ചെടികളുടെയും പൂക്കളുടെയും രൂപങ്ങള്‍, ഭാവനയില്‍ വിരിഞ്ഞ പൂച്ചെടികള്‍ എന്നിവയെല്ലാമുണ്ടിവിടെ.