Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലമ്പുഴ » കാലാവസ്ഥ

മലമ്പുഴ കാലാവസ്ഥ

വേനല്‍ക്കാലം

മലമ്പുഴയിലെ വേനല്‍ക്കാലം കടുത്തതാണ്, വേനലില്‍ ഇങ്ങോട്ട് യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍. ഈ സമയത്തെ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂടും വരള്‍ച്ചയും അനുഭവപ്പെടുന്ന ജില്ലകളില്‍ ഒന്നാണ് പാലക്കാട് ജില്ല.

മഴക്കാലം

മണ്‍സൂണില്‍ കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണ് പാലക്കാട്, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് മഴക്കാലം. മഴക്കാലത്ത് മഴമ്പുഴയിലെത്തിയാലും കാര്യമായി കറങ്ങാനൊന്നും കഴിയിലില്ല, മഴക്കാലവും മലമ്പുഴയെ സംബന്ധിച്ച് ഓഫ് സസണാണ്.

ശീതകാലം

ശൈത്യത്തില്‍ മലമ്പുഴയില്‍ സുന്ദരമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം അനുഭവപ്പെടുന്നത്. ഈ സമയത്ത് ഇവിടുത്തെ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഇക്കാലത്ത് സമീപങ്ങളിലെല്ലാം അസ്വസ്ഥതിയില്ലാതെ സഞ്ചരിയ്ക്കാനും കഴിയും. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയമാണ് മലമ്പുഴ സന്ദര്‍ശനത്തിന് അനുയോജ്യം. ഇക്കാലത്താണ് കല്‍പ്പാത്തി രഥോത്സവവും, കാളപൂട്ടുമെല്ലാം നടക്കുന്നത്.