മാല്‍പെയിലെ പ്രശസ്തമായ ഐലന്റുകളിലൊന്നാണ് ദാരിയ ബഹദൂര്‍ഗഡ് ഐലന്റ്. ബീച്ചുകള്‍ക്കും ഐലന്റുകള്ക്കും പേരുകേട്ട മാല്പെയിലെത്തുന്ന സഞ്ചാരികള്‍ ദാരിയ ബഹദൂര്‍ഗഡ് ഐലന്റ്സന്ദര്ശിക്കാതെ പോകുക പതിവില്ല. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ ദ്വീപുകള്‍ കാണാന്‍ ഇവിടെയെത്തുന്നത്. 1.6 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപിലാണ് ദാരിയ ബഹദൂര്‍ഗഡ് കോട്ട സ്ഥിതിചെയ്യുന്നത്. ചെറുതാണെങ്കിലും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ പാറക്കെട്ടുകള്‍ ഈ ദ്വീപിലുണ്ട്.
ദാരിയ ബഹദൂര്‍ഗഡ് കോട്ടയ്ക്ക് സമീപത്തായി വളരെ പഴക്കം ചെന്ന ഒരു ടൈല്‍ ഫാക്ടറിയും കുറച്ച് ക്ഷേത്രങ്ങളും കാണാന്‍ സാധിക്കും. ബിദനൂരിലെ ബസവപ്പ നായക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ചതാണ് ഈ ക്ഷേത്രങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. മാല്‍പെ ബീച്ചില്‍ നിന്നും അല്പദൂരം പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ ദാരിയ ബഹദൂര്‍ഗഡ് ഐലന്റിലെത്താം.
ഉടുപ്പി റെയില്‍വേ സ്റ്റേഷനില്‍നിന്നും എട്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ കോട്ട. ഉടുപ്പിയില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ മാല്‍പേയില്‍ എത്തിച്ചേരാം. മാല്‍പെയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വ്വീസുണ്ട്. വളരെ തുച്ഛമായ ചാര്‍ജ്ജ് മാത്രമേ ബോട്ട് സവാരിക്ക് ചെലവ് വരികയുള്ളൂ.