മനാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളിലൊന്നാണ് സൊലാംഗ് വാലി. സൊലാംഗ് വില്ലേജിനും ബിയാസ് കുണ്ഡിനും ഇടയിലാണ് സൊലാംഗ് വാലി സ്ഥിതിചെയ്യുന്നത്. സ്നോ പോയിന്റ് എന്നും ഈ സ്ഥലം അറിയപ്പെടാറുണ്ട്. ഇവിടെ വര്‍ഷം തോറും നടക്കുന്ന വിന്റര്‍ സ്കൈയിംഗ് ഫെസ്റ്റിവല്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സമീപത്തായി ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്.