ഷിംല മലനിരകള്‍ക്കും ശിവാലിക്ക് മലനിരകള്‍ക്കുമിടയില്‍ സുകേതീ നദിയൊഴുകുന്ന താഴ്വാരമാണ് ബാല്‍ താഴ്വര.സമുദ്രനിരപ്പില്‍ നിന്നും 800 മീറ്റര്‍ ഉയരത്തിലുള്ള ഈ മനോഹര താഴ്വാരത്തിന് സുന്ദര്‍ നഗര്‍ വാലി എന്നുകൂടി പേരുണ്ട്. ഗോതമ്പും,ചോളവും ഇഞ്ചിയും കരിമ്പുമെല്ലാം നന്നായി വിളയുന്ന ഇവിടെ നാട്ടുകാരുടെ പ്രധാന തൊഴില്‍ കന്നുകാലി വളര്‍ത്തലും തോട്ടക്കൃഷിയുമാണ്.