മാണ്ഢിയിലെ ഉള് നദീതീരത്തെ നാര്‍ഗു വന്യജീവിസങ്കേതം അപൂര്‍വ്വയിനം മൃഗങ്ങളുടേയും പക്ഷികളുടേയും സാന്നിധ്യം കൊണ്ട് പ്രസിദ്ധമാണ്.ആടുവര്‍ത്തില്‍പ്പെട്ട ഗോറല്‍,സെറോ,മയിലിനോട് സാദൃശ്യമുള്ള മോണല്‍,കറുത്ത കരടി,ഹിമാലയന്‍ കരടി,കുരയ്ക്കും മാന്‍,കസ്തൂരിമാന്‍,,വെരുക് എന്നി പല മൃഗങ്ങളേയും ഇവിടെ നിന്നും നേരിട്ടുകാണാം.
ബാറോങ്ക് ഗ്രാമത്തില്‍ നിന്നും കുളിവിലേക്കള്ള കാട്ടുപാതയാണ് നാര്‍ഗു വന്യജീവി സങ്കേതത്തിലേക്കുള്ള പ്രധാന വഴി.വന്യജീവി സങ്കേതത്തിലെത്തുന്നവര്‍ക്ക് രാത്രി തങ്ങാന്‍ താല്ട്ടുകോഡ്,സില്ബന്ത്വാനി എന്നിവിടങ്ങളില്‍ റസ്റ്റ് ഹൌസുകളുമുണ്ട്.ഏപ്രില്‍ ,മെയ് മാസങ്ങളിലോ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ളകാലങ്ങളിലോ ഇവിടം സന്ദര്‍ശിക്കുന്നതാകും നല്ലത്.