ബിയാസ് നദിക്ക് കുറുകെയാണ് പാന്ഥോ അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. ജല വൈദ്യുതി ഉത്പാദനത്തിനായി നിര്‍മിച്ചിരിക്കുന്ന ഈ അണക്കെട്ട് സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. കുള്ളുവിലേക്കും മണാലിയിലേക്കുമുള്ള വൈദ്യുതി ലഭിക്കുന്നത് ഈ പദ്ധതിയില്‍നിന്നാണ്. ബംക്രാ - ബിയാസ് മാനേജ്മെന്റ് ബോര്‍ഡാണ് പദ്ധതിയുടെയും അണക്കെട്ടിന്റെയും മേല്‍നോട്ടം വഹിക്കുന്നതും കാര്യങ്ങള്‍ നോക്കിനത്തുന്നതും.