ഗൗരി രാജ വംശത്തിലെ രാജാക്കന്മാര്, 1454 ല്‍ പണികഴിപ്പിച്ചതാണ് ജാമി മസ്ജിദ് എന്ന് വിശ്വസിക്കപ്പെടുന്നു. ചരിത്രത്തിലേക്കുള്ള ഒരു വഴികാട്ടിയാണ് ഈ നിര്‍മ്മിതി. ഇതൊരു ആരാധന സ്ഥലമാണ് കൂടാതെ ഒരു ചരിത്ര സ്മാരകവും. ഇതിലെ തൂണുകളും മിനുസ്സമാര്‍ന്ന കല്ലുകള്‍ പാകിയ നടവഴികളും വളരെ ഭംഗിയാര്‍ന്നതാണ്. ഇവിടെയെത്തുമ്പോള്‍ മനുഷ്യ മനസ്സുകളില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു തരം നിശബ്ദതയില്‍ നിങ്ങള്‍ മുഴുകിപ്പോകും. ഈ മസ്ജിദിന്റെ പ്രൗഢി ഡമാസ്കസിലെ പ്രശസ്തമായ മോസ്കിനെ ഓര്‍മ്മപ്പെടുത്തുന്നതാണ്. പഷ്ടുണ് മാതൃകയിലെ നിര്‍മ്മാണരീതിയാണ് മോസ്കിന് അവലംബിച്ചിരിക്കുന്നത്.. ഇംഗ്ളീഷിലേക്ക് ജാമി മസ്ജിദിന്റെ പേര് മാറ്റിയെഴുതിയാല് അത് 'ഗ്രേറ്റ് മോസ്ക്' എന്നറിയപ്പെടുന്നു. ലളിതമാണെങ്കിലും, മോസ്ക്കിലെ ശില്പ ചാതുരി അതിനൊരു അഭൗമ ഭംഗി നല്കിയിരിക്കുന്നു. വലിപ്പമേറിയ മുറ്റവും, നിരവധിയായ തൂണുകളും, ഭീമാകാരങ്ങളായ കവാടങ്ങളും സന്ദര്‍ശിക്കാന്‍ വരുന്ന ഏതൊരു സഞ്ചാരിയേയും കഴിഞ്ഞകാല കലാകാരന്മാരുടെ കഴിവ് അതിശയിപ്പിക്കും. എത്ര കാലം കഴിഞ്ഞാലും മാഞ്ഞു പോകാത്ത ശില്പ ചാതുരിയാണ് ആ കലാകാരന്മാര് ഇവിടെ കൊത്തിവച്ചിരിക്കുന്നത്.