ഇസ്ലാമിന്റെ മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്ന മണ്ടുവിലെ ഏറ്റവും പുരാതനമായ ഒരു ആരാധനാലയമാണ് മാലിക് മുഘിസ് മസ്ജിദ്. 1432 ല്‍ പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്ന ഈ പള്ളി, സാഗര്‍ തലോ തടാകത്തിന്റെ സമീപപ്രദേശങ്ങളിലുമായി പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മറ്റ് ചരിത്ര സ്മാരകങ്ങളുടെ ഒരു ഭാഗമാണ്. ഈ മസ്ജിദിന്റെ ഏറ്റവും രസകരമായൊരു പ്രത്യേകത, ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ള സാധനസാമഗ്രികളില്‍ കൂടുതലും അടുത്തുള്ള ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നും ലഭിച്ച അവശിഷ്ട വസ്തുക്കളില്‍ നിന്നുമാണെന്നതാണ്. മസ്ജിദിന്റെ ഉള്‍ഭാഗം അലങ്കരിച്ചിരിക്കുന്നത് ഭംഗിയാര്‍ന്ന മൊസൈക് കല്ലുകള്‍ കൊണ്ടാണ്. കൂടാതെ ചുമരുകളില്‍ ഇസ്ലാം മതത്തിന്റെ സൂക്തങ്ങള്‍ ആലേഖനം ചെയ്തു വച്ചിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ മാലിക് മുഘിസ് മസ്ജിദ് നാശത്തിന്റെ വക്കിലാണ്.
ആ കാലഘട്ടത്തിലെ ജാമി മസ്ജിദും ദിലാവര്‍ ഖാന്റെ മോസ്കും സന്ദര്‍ശിച്ചു വരുന്ന ഒരു വ്യക്തിക്ക് മാലിക് മുഘിസ് മസ്ജിദിന്റെ ശോഷണം മനസ്സിലാക്കാവുന്നതാണ്. മസ്ജിദിന്റെ പൂമുഖത്തിലെ കമാനത്തിലുള്ള കുംഭഗോപുരം നശിച്ച് ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. ഇസ്ലാം മതത്തിലും ചരിത്രത്തിലും അതീവ താല്പര്യമുള്ള ഏതൊരു വ്യക്തിക്കും നല്ലൊരു മുതല്‍ക്കൂട്ട് തന്നെയാണ് ഈയൊരു നിര്‍മ്മിതി.