Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മാണ്ഡവി

മാണ്ഡവി - തുറമുഖവും, സ്വതന്ത്രരായ മനുഷ്യാത്മാക്കളും

19

അറേബ്യന്‍ സമുദ്രത്തിലെ മാണ്ഡവി തുറമുഖം ഒരു കാലത്ത് ഗുജറാത്തിലെയും, കച്ചിലെയും  പ്രധാന തുറമുഖമായിരുന്നു. മുംബൈ, സൂറത്ത് തുറമുഖങ്ങള്‍ വന്നതോടെ ഈ പ്രതാപം നഷ്ടപ്പെട്ടുപോയി. പഴയകാലത്ത് കിഴക്കന്‍ ആഫ്രിക്ക, പേര്‍ഷ്യന്‍ ഗള്‍ഫ്, മലബാര്‍, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളില്‍ നിന്നൊക്കെ കപ്പലുകള്‍ വന്നണഞ്ഞിരുന്നത് ഈ തീരത്താണ്. മാണ്ഡവിയുടെ പ്രാധാന്യം 1574 ല്‍ കച്ചിലെ രാജാവായിരുന്ന ഖെന്‍കാര്‍ജിയാണ് മാണ്ഡവി തുറമുഖം നിര്‍മ്മിച്ചത്. പെട്ടന്ന് തന്നെ പ്രധാനപ്പെട്ട ഒരു തുറമുഖമായി ഇത് മാറി. വളരെ കുറഞ്ഞ കാലത്തിനിടെയാണ് മാണ്ഡവിയിലെ പ്രധാന കെട്ടിടങ്ങളായ സുന്ദര്‍വാര്‍ ക്ഷേത്രം, ജുമ മസ്ജിദ്, ലക്ഷ്മി നാരായണ്‍ ക്ഷേത്രം, കജിവാലി മോസ്ക്, രാമേശ്വര്‍ ക്ഷേത്രം എന്നിവ നിര്‍മ്മിക്കപ്പെട്ടത്.

നാനൂറോളം കപ്പലുകള്‍ ഇവിടെ നിന്ന് ഇംഗ്ലണ്ടിലേക്ക് ചരക്കുകളുമായി പോയിരുന്നു. തുറമുഖത്തിന് സംരക്ഷണമായി എട്ടുമീറ്റര്‍ ഉയരത്തില്‍ നിരവധി ഗേറ്റുകളും, 25 കൊത്തളങ്ങളുമുള്ള ഒരു കോട്ടയും പണിതിരുന്നു. കോട്ടയുടെ തെക്കുപടിഞ്ഞാറ് വശത്തുള്ള കൊത്തളമാണ്  ഏറ്റവും വലുത്. ഇത് ഇന്ന് ലൈറ്റ് ഹൗസായി ഉപയോഗിക്കുന്നു. മാണ്ഡവി യുടെ പ്രധാന്യം നഷ്ടപ്പെട്ട് തുടങ്ങിയത് വലിയ കപ്പലുകള്‍ വന്നു തുടങ്ങിയതോടെയാണ്. വലിയകപ്പലുകള്‍ ഉള്‍ക്കൊള്ളാനുള്ള വ്യാപ്കി ഈ തുറമുഖത്തിനില്ലായിരുന്നു. ഇന്നും രുക്മാവതി നദിയുടെ തീരത്ത് കൈകൊണ്ട് പരമ്പരാഗത രീതിയില്‍ കപ്പലുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

മാണ്ഡവിയിലെ ജനത

ശരിക്കുമുള്ള കച്ചി സംസ്കാരമാണ് മാണ്ഡവിയുടെ പ്രത്യേകത. കച്ചവടക്കാരും, കപ്പല്‍ തൊഴിലാളികളുമാണ് ഇവിടുത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും.

സംസ്കാരം

മാണ്ഡവി, ഡബേലി എന്നറിയപ്പെടുന്ന റൊട്ടിക്ക് പ്രശസ്തമാണ്. 1960 ല്‍ ഡബേലി ആദ്യമായി നിര്‍മ്മിച്ചത് കേശവാജി ഗാബ ചുദാസാമയാണ്.

പ്രധാന സന്ദര്‍ശനകേന്ദ്രങ്ങള്‍

400 വര്‍ഷങ്ങളോളം കപ്പല്‍ നിര്‍മ്മാണമായിരുന്നു മാണ്ഡവിയിലെ പ്രധാന തൊഴില്‍. രുക്മാവതി നദിയുടെ കരയില്‍ ഇന്നും കൈകൊണ്ട് തടി ഉപയോഗിച്ച് കപ്പലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ടവര്‍ ഓഫ് വേജേഴ്സ് എന്ന സ്ഥലവും പ്രധാനപ്പെട്ട ഒന്നാണ്. യാത്രക്ക് മുമ്പ് കപ്പലുകള്‍ തങ്ങളുടെ യാത്രകളുടെ പാത നിരീക്ഷിച്ചിരുന്നത് ഇവിടെ നിന്നാണ്. നല്ല വൃത്തിയും വെടിപ്പുമുള്ള നിരവധി ബീച്ചുകള്‍ മാണ്ഡവിയിലുണ്ട്. അരയന്നങ്ങള്‍ പോലുള്ള ദേശാടന പക്ഷികള്‍ ഇവിടെ ധാരാളമായി വിശ്രമത്തിനെത്താറുണ്ട്.

മാണ്ഡവി പ്രശസ്തമാക്കുന്നത്

മാണ്ഡവി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മാണ്ഡവി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മാണ്ഡവി

  • റോഡ് മാര്‍ഗം
    മാണ്ടവിയില്‍ ധാരളം സ്വകാര്യ ബസുകളും ടാക്സികളും സര്‍വീസ് നടത്തുന്നുണ്ട്
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മാതി റെയില്‍വെ സ്റ്റേഷനാണ്‌ മാണ്ഡവിയില്‍ നിന്ന് ഏറ്റവും അടുത്തുള്ള റേയില്‍വെ സ്റ്റേഷന്‍. 175 കി മി ദൂരമുണ്ട് ഇവിടേക്ക്
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സൂററ്റ് ആണ്‌ മാണ്ഡവിയിലെ ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. മാണ്ഡവിയില്‍ നിന്ന് 166 കിലോമീറ്റര്‍ അകലത്തായി സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കും വിമാനം ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat