Share This Story
 
ഹോം » കര്‍ണാടക » മംഗലാപുരം » ഓവര്‍വ്യൂ

കര്‍ണാടകത്തിന്റെ പ്രവേശനകവാടമായ മംഗലാപുരം

അറബിക്കടിലിന്റെ അനന്തനീലിമയ്ക്കും പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനുമിടയിലാണ് മംഗലാപുരം എന്ന മനോഹരമായ നഗരം സ്ഥിതിചെയ്യുന്നത്. തുറമുഖനഗരം കൂടിയായ മംഗലാപുരത്തിനെ (പുതിയ മംഗളൂരു) കര്‍ണാടകത്തിന്റെ പ്രവേശനകവാടം എന്നും വിളിക്കാറുണ്ട്. മംഗളാദേവിയുടെ നാട് എന്ന അര്‍ത്ഥത്തിലാണ് മംഗലാപുരത്തിന് ആ പേര് കിട്ടിയത്. പേര്‍ഷ്യന്‍ ഗള്‍ഫുമായി വ്യാപാരബന്ധം നടത്തിയിരുന്നു പഴയ മംഗലാപുരം ഭരണാധികാരികള്‍. പതിനാലാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകളില്‍ മംഗലാപുരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം.

മംഗലാപുരം ചിത്രങ്ങള്‍

ഭൂമിശാസ്ത്രപരമായ പ്രത്യേകതയോ തുറമുഖനഗരമെന്ന സൗകര്യമോ കാരണമാകാം, നിരവധി വിദേശികളും തദ്ദേശീയരായ ഭരണാധികാരികളും മംഗലാപുരത്തിന്റെ ഭരണത്തിന് വേണ്ടി യുദ്ധം നടത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍, ബ്രട്ടീഷുകാര്‍ എന്നിവരാണ് അതില്‍ പ്രധാനികളായ വൈദേശികര്‍. ഹൈദര്‍ അലിയും മകന്‍ ടിപ്പു സുല്‍ത്താനും മംഗലാപുരത്തിന് വേണ്ടി യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുടെയും ജീവിതരീതികളുടെയും സംഗമസ്ഥലമാണ് മംഗലാപുരം. മാറി മാറി ഭരിച്ചിരുന്ന പല രാജവംശങ്ങളും വൈദേശികരും തങ്ങളുടെ ഒപ്പ് ഇവിടെ പതിപ്പിച്ചാണ് കടന്നുപോയത് എന്നുവേണം കരുതാന്‍. ഇതൊടൊപ്പം തന്നെ, ഇന്ത്യയില്‍ നിന്നും കാപ്പി, കശുവണ്ടി മുതലായവ കയറ്റിയയക്കുന്ന പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നാണ് മംഗലാപുരം.

132.5 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മംഗലാപുരം ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനം കൂടിയാണ്. നേത്രാവതി, ഗുരുപുര എന്നിവയാണ് മംഗലാപുരത്തെ പ്രധാന നദികള്‍. അറബിക്കടലിന്റെ തീരത്തെ മനോഹരമായ മംഗലാപുരം ബീച്ചിനെ വെല്ലുന്ന സായന്തനക്കാഴ്ചകള്‍ അധികമില്ല. ആറ് ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. മംഗലാപുരത്തിന്റെ തനതുശൈലിയില്‍ ഓട് വെച്ച വീടുകളും കെട്ടിടങ്ങളുമാണ് ഇവിടെ അധികവും കാണാനാകുക. വളരെയധികം വ്യത്യസ്തമാണ് മംഗലാപുരത്തിന്റെ സാസ്‌കാരിക തലം. വിവിധതരം ഭാഷകള്‍,

നാനാജാതി മതങ്ങളില്‍പ്പെട്ട ആളുകള്‍ എന്നിവയാണ് മംഗലാപുരത്തിന്റെ പ്രത്യേകതകളില്‍ ചിലത്. കന്നഡ, കൊങ്ങിണി, തുളു, ബാരി എന്നിങ്ങനെ നാലുഭാഷകള്‍ ഇവിടെ സ്വന്തമായുണ്ട്. യക്ഷഗാനം, ശ്രീകൃഷ്ണ ജന്മാഷ്ടമി, പുലിക്കളി തുങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട സാസ്‌കാരികോത്സവങ്ങള്‍. എന്നിരുന്നാലും ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ദസറ തന്നെയാണ് മംഗലാപുരത്തിന്റെ ദേശീയോത്സവം എന്നതില്‍ തര്‍ക്കമമില്ല. പ്രകൃതിദൃശ്യങ്ങളുടെ വൈവിദ്ധ്യത്തിനൊപ്പം കോട്ടകളും ക്ഷേത്രങ്ങളും നിറം പകരുന്നതാണ് മംഗലാപുരത്തെ കാഴ്ചകള്‍.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന മംഗളാദേവി ക്ഷേത്രമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. മഞ്ജുനാഥ ക്ഷേത്രം, സെന്റ് അലോഷ്യസ് ചര്‍ച്ച്, ജമാ മസ്ജിദ്, റസാരിയോ കത്രീഡല്‍ തുടങ്ങിയവയാണ് മംഗലാപുരത്തെ മറ്റ് പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. തന്നീര്‍ബവിയിലെയും സോമേശ്വരത്തെയും ബീച്ചുകള്‍ സൂര്യാസ്തമയത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ സമ്മാനികുന്നു.

Click here to type in malayalam

സമീപസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം

ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കുഞ്ഞന്‍ പട്ടണമാണ് കര്‍ണാടക സംസ്ഥാനത്തിലെ ഉടുപ്പി ജില്ലയിലെ കാര്‍ക്കള. പത്താം നൂറ്റാണ്ടില്‍ ഇവിടം ഭരിച്ചിരുന്ന ജൈനരാജാക്കന്മാരുടെ കാലഘട്ടത്തെക്കുറിച്ചുവരെ സഞ്ചാരികളോട് പറയാനുണ്ട് കാര്‍ക്കളയ്ക്ക്. ഇക്കാലത്ത് പണികഴിക്കപ്പെട്ട ക്ഷേത്രങ്ങളും ബസ്തികളുമാണ് ഇന്ന് സഞ്ചാരികളോട് കാര്‍ക്കളയുടെ ഇന്നലെകളെക്കുറിച്ച് സംസാരിക്കാന്‍ അവശേഷിക്കുന്നത്.
വൈവിധ്യങ്ങളുടെ നഗരമാണ് കര്‍ണാടകത്തിലെ ഉഡുപ്പി ജില്ല. ക്ഷേത്രങ്ങളും വൈവിധ്യമേറെയുള്ള രുചികളുമാണ് ഉഡുപ്പിയെ വ്യത്യസ്തമാക്കുന്നത്. ഉഡുപ്പിയെന്ന് കേള്‍ക്കുമ്പോഴേ വിശ്വാസികള്‍ക്ക് ഓര്‍മ്മവരുക പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമാണ്. എന്നാല്‍ ഭക്ഷണപ്രിയരെ ആകര്‍ഷിയ്ക്കുന്നതാകട്ടെ ഇവിടത്തെ രുചിഭേദങ്ങളാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 400 കിലോമീറ്റര്‍ അകലത്തിലാണ് ഉഡുപ്പി. മംഗലാപുരത്തുനിന്നും ഇവിടേയ്ക്ക്
ഉടുപ്പിയില്‍ നിന്നും കേവലം ആറ് കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള മനോഹരമായ ഒരു ബീച്ച് ടൗണാണ് മാല്‍പെ. കര്‍ണാടകത്തിലെ പ്രധാനപ്പെട്ട കടല്‍തീരപ്രദേശവും മീന്‍പിടുത്ത കേന്ദ്രവും തുറമുഖവുമാണിത്. ഉദയവാര നദി കടലുമായി ചേരുന്ന അഴിമുഖത്തിനടുത്താണ് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്ക് പേരുകേട്ട മാല്‍പെ ബീച്ച്. തീരത്തുനിന്നും അധികം അകലെയല്ലാതെ ആഗ്നേയശിലകള്‍
നേര്‍ത്ത മഞ്ഞിന്‍പുതപ്പണിഞ്ഞ് പച്ചപ്പുവിടാതെ നില്‍ക്കുന്ന ഹില്‍ സ്‌റ്റേഷനുകള്‍ എന്നും സഞ്ചാരികള്‍ക്കു പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെയാണ് തമിഴ്‌നാട്ടിലെ ഊട്ടിയെയും കൊടൈയെയും കര്‍ണാടകത്തിലെ കുടകിനെയും നമ്മുടെ മൂന്നാറിനെയുമെല്ലാം എന്നും പ്രണയിക്കുന്നത്. പശ്ചിമഘട്ടത്തില്‍ ഇങ്ങനെ ആരെയും മോഹിപ്പിക്കുന്ന ഒട്ടേറെ ഹില്‍ സ്‌റ്റേഷനുകളുണ്ട്. ഇതിലൊന്നാണ് കര്‍ണാടകത്തിലെ ചിക്മഗളൂര്‍ ജില്ലയിലെ കുദ്രെമുഖ്.