മണികരന്റെ സൌന്ദര്യത്തില്‍ ഹരീന്ദര്‍ പര്‍വ്വതത്തിനും പാര്വ്വതീനദിയ്ക്കും വലിയ പങ്കാണുള്ളത്.മഞ്ഞുമൂടിയ മലനിരകള്‍ക്കും പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങള്‍ക്കും ഇടയിലൂടെ ഒഴുകുന്ന നദി സമ്മാനിക്കുന്ന കാഴ്ചയുടെ ഉത്സവം അനുഭവിക്കാന്‍ നിരവധി സഞ്ചാരികളാണ് മണികരനിലെത്തുന്നത്.