മന്‍സ പട്ടണത്തില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ ദൂരെയായി ബതിണ്ട - ഡല്‍ഹി റെയില്‍വേ ലൈനിലാണ് ഈ സ്ഥലം. ബുദ എന്നും ലദ എന്നും പേരുകളുള്ള ഖത്രി ജാതിക്കാരായ രണ്ട് സഹോദരന്മാരില് നിന്നുമാണ് ഗ്രാമത്തിന് ഈ പേര് ലഭിച്ചത്. ബ്രിട്ടീഷ് പ്രവിശ്യയോട് ചേര് ക്കപ്പെടുന്നതിന് മുമ്പ് ഈ സ്ഥലം കൈതല്‍ പ്രവിശ്യയുടെ ഭാഗമായിരുന്നു.
ബുദലദയില് നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ദോദ്രയില്‍ ബ്രഹ്മി ബുംഗ എന്നപേരില്‍ പ്രസിദ്ധമായ ഒരു ഗുരുദ്വാരയുണ്ട്. ഇവിടെ നടത്തിവരാറുള്ള മൂന്ന് പ്രമുഖ സമാഗമ(മീറ്റിംങുകള്‍ ) കളില്‍ പങ്കെടുത്ത് ആത്മീയാവേശം ആര്‍ജ്ജിക്കാന്‍ സമീപ ദേശങ്ങളില്‍ നിന്നെന്ന പോലെ വിദൂരങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരാറുണ്ട്. ബുദലദയില് നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് ബതിണ്ട പട്ടണം.