Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മന്ത്രാലയം » കാലാവസ്ഥ

മന്ത്രാലയം കാലാവസ്ഥ

അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല എന്നതിനാല്‍ ഒക്ടോബര്‍ മുതല്‍ ഫെബ്റുവരി വരെയുള്ള മാസങ്ങളില്‍ മന്ത്രാലയ സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉചിതം. ഈ സമയത്ത് അന്തരീക്ഷം പൊതുവെ പ്രസന്നമായിരിക്കും. ശൈത്യകാലത്ത് വെയിലിന് ചൂടുണ്ടെങ്കിലും അന്തരീക്ഷത്തെ പൊള്ളിക്കാറില്ല. മന്ത്രാലയം സന്ദര്‍ശിക്കാനും കാഴ്ചകള്‍ കാണാനും ഈ സമയമാണ് ഏറ്റവും ഉചിതം.

വേനല്‍ക്കാലം

കടുത്ത ചൂടുള്ളതും വരണ്ടതുമാണ് മന്ത്രാലയയിലെ വേനല്‍. ചുട്ടുപൊള്ളുന്ന വെയിലില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. സാധാരണയായി മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍, ജൂലൈ മാസങ്ങളാണ് ഇവിടത്തെ വേനലിന്‍റെ കാലാവധി. വേനല്‍കാലത്ത് അസഹനീയമായ ചൂട് ഈ മേഖലയെ വരണ്ടതും ആര്‍ദ്രവുമാക്കും. ഈ സമയത്ത് മന്ത്രാലയ സന്ദര്‍ശിക്കുന്നത് അഭികാമ്യമല്ല.

മഴക്കാലം

ജൂലൈ മാസത്തോടെ മന്ത്രാലയയിലെ മണ്‍സൂണിന് തുടക്കമാവും. ആഗസ്റ്റിലും സെപ്തംബറിലും ഇത് തുടരും. ഒക്ടോബറിലും നവംബറിലും ഒറ്റപ്പെട്ട അവിചാരിതമായ മഴകള്‍ ഉണ്ടായേക്കാം. മഴക്കാലത്ത് താപനില താഴുമെങ്കിലും 32 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാറില്ല. ഹ്യൂമിഡിറ്റിയുടെ നിലയും മഴക്കാലത്ത് ഉയര്‍ന്ന് നില്‍ക്കും. മിതമായ നിലയിലേ ഇവിടെ മഴപെയ്യാറുള്ളു.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്റുവരി വരെയാണ് മന്ത്രാലയയിലെ ശൈത്യകാലം. ഡിസംബറിലും ജനുവരിയിലുമാണ് തണുപ്പ് കൂടുതലെങ്കിലും മേഖലയെ തണുപ്പിക്കാന്‍ പര്യാപ്തമല്ല. താപനില അപ്പോഴും 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴാറില്ല. ശൈത്യകാലം പൊതുവെ ചൂടില്ലാത്ത മിതമായ കാലാവസ്ഥ പ്രധാനം ചെയ്യുന്നു എന്ന് മാത്രം. ഉച്ചയ്ക്ക് ശേഷം സുഖദായകമായ കാലാവസ്ഥയും വൈകുന്നേരങ്ങളില്‍ തണുപ്പുമാണ് മന്ത്രാലയയിലെ ശൈത്യകാലം..