Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഷോബ്ര » കാലാവസ്ഥ

മഷോബ്ര കാലാവസ്ഥ

മഷോബ്ര സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്‌ അതായത്‌ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍. മണ്‍സൂണ്‍ കാലയളവായ ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവും സന്ദര്‍ശനത്തിന്‌ അനുയോജ്യമനാണ്‌. ഈ മാസങ്ങളില്‍ ഇവിടുത്തെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കും. കൂടാതെ മഴ പരിമിതവുമായിരിക്കും.

വേനല്‍ക്കാലം

മഷോബ്രയില്‍ വേനല്‍ക്കാലം ആരംഭിക്കുന്നത്‌ ഏപ്രില്‍ മാസത്തിലും അവസാനിക്കുന്നത്‌ ജൂണിലുമാണ്‌. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ ഈ കാലയളവിലെ ഉയര്‍ന്ന കാലാവസ്ഥ 30 ഡഗ്രി സെല്‍ഷ്യസും താഴ്‌ന്ന കാലാവസ്ഥ 8 ഡിഗ്രി സെല്‍ഷ്യല്‍സുമാണ്‌. വേനല്‍ക്കാലം ആസ്വാദ്യകരമാക്കാന്‍ ഏറെ പേരും ഇവിടെയെത്തുന്നത്‌ ഈ കാലയളവിലാണ്‌.

മഴക്കാലം

ജൂലൈയില്‍ തുടങ്ങി സെപ്‌റ്റംബറിലവസാനിക്കുന്നതാണ്‌ കുഫ്രിയിലെ കാലവര്‍ഷം. പരിമിതമായ മഴയാണ്‌ ഇവിടെ പൊതുവെ ലഭിക്കാറ്‌.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാലത്ത്‌ മഷോബ്രയില്‍ അതിശൈത്യമാണ്‌ അനുഭവപ്പെടുക. സീറോ ഡിഗ്രിക്കും താഴേയ്‌ക്ക്‌ താപനില എത്തുന്ന ഈ കാലയളവില്‍ സന്ദര്‍ശകര്‍ എത്തുന്നത്‌ പൊതുവെ കുറവാണ്‌. മഞ്ഞ്‌ വീഴ്‌ച ഈ സമയങ്ങളില്‍ പതിവാണ്‌. ഈ കാലയളവിലെ ഉയര്‍ന്ന കാലാവസ്ഥ 10 ഡഗ്രി സെല്‍ഷ്യസും താഴ്‌ന്ന കാലാവസ്ഥ -10 ഡിഗ്രി സെല്‍ഷ്യല്‍സുമാണ്‌.