ചരിത്രപരമായ നിരവധി പ്രാധാന്യമുള്ള പ്രബാല്‍ കോട്ടയാണ് മതേരാനിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. മുഗള്‍ കാലഘട്ടത്തില്‍ മറാത്ത പ്രദേശത്തെ പ്രധാന കേന്ദ്രമായിരുന്നു ഇത്. മതേരാനിലുള്ള ഈ കോട്ട പിന്നീട് ഛത്രപതി ശിവജി കീഴടക്കുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ മറാത്തയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഈ ചരിത്രസ്മാരകം ഇന്ന് നാശത്തിന്റെ വക്കിലാണ്. മൂന്ന് ഗോപുരങ്ങളുണ്ട് കോട്ടയ്ക്ക്. കോട്ടയുടെ മുകളിലായി മനുഷ്യനിര്‍മിതമായ ഒരു കുളവും കാണാം.