ബുദ്ധ, ജൈന മതങ്ങളുടെ പുഷ്ക്കല പട്ടണമായിരുന്നു മഥുര. മുഗള്‍ ഭരണാധികാരികളുടെ ആക്രമണ ഫലമായി ഒരുപാട് അമ്പലങ്ങളും ആശ്രമങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവശേഷിക്കുന്ന ബുദ്ധ, ജൈന സാംസ്ക്കാരിക ചിഹ്നങ്ങളില്‍ ചിലത് ഇന്നും ഇവിടെ കാണാം. അവയിലൊന്നാണ് മഥുര ചൌരാസി എന്ന ജൈനക്ഷേത്രം.
ജൈനവിശ്വാസവും സംസ്ക്കാരവും സംരക്ഷിക്കപ്പെടുന്ന ചുരുക്കം ദേവാലയങ്ങളില്‍ ഒന്നാണിത്. യമുനാനദിക്കരയില്‍ മനോഹരമായ ഒരു വനത്തിനരികിലാണ് ഇതുള്ളത്. ജൈന സംസ്ക്കാരകലകളുടെ സാമ്പ്രദായിക ശൈലിയില്‍ ക്ഷേത്രച്ചുവരുകളില്‍ ഛായാചിത്രങ്ങളും ലിഖിതങ്ങളും ഉല്ലേഖനം ചെയ്തിട്ടുണ്ട്.
ദീര്‍ഘചതുരാകൃതിയിലുള്ള ഭൂപ്രദേശത്തിന് കുറുകെയാണ് ഈ കെട്ടിടം. അറുപത് മുറികള്‍ വീതമുള്ള രണ്ട് ധര്‍മ്മശാലകള്‍ ഇതിനകത്തുണ്ട്. ഈ മുറികളാവട്ടെ, സന്ദര്‍ശകര്‍ക്ക് സൌകര്യപ്രദമായ താമസത്തിന് തികച്ചും പര്യാപ്തമാണ്.