Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഥുര » കാലാവസ്ഥ

മഥുര കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് മറ്റ് ഉത്തരേന്ത്യന്‍  സംസ്ഥാനങ്ങളിലേത് പോലെ മഥുരയിലെയും മോഹനകാലം. വല്ലാതെ തെളിഞ്ഞു കാണുന്ന അന്തരീക്ഷമായിരിക്കും ഈ സമയത്ത്. വര്‍ഷം മുഴുവന്‍  ചെറുതും വലുതുമായ ഉത്സവങ്ങളാല്‍ മുഖരിതമായ ഈ പട്ടണം കൂടുതല്‍ സജീവമാകുന്നത്, മാര്‍ച്ച് മാസത്തിലെ ഹോളി ആഘോഷത്തിനും ആഗസ്റ്റ് അല്ലെങ്കില്‍ സെപ്തംബര്‍ മാസത്തിലെ കൃഷ്ണജന്മാഷ്ടമിക്കുമാണ്. ആഘോഷങ്ങളുടെ ആരവം അടങ്ങാത്ത മഥുര ഒരു നിത്യസന്ദര്‍ശകപ്രാധാന്യമുള്ള പട്ടണമാണ്.

വേനല്‍ക്കാലം

താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന അസഹ്യമായ ചൂടാണ് വേനലില്‍ ഇവിടെ അനുഭവപ്പെടുന്നത്. ഇതോടൊപ്പം ഉണ്ടാകാറുള്ള ഉഷ്ണവാതവും സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടാകും. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടെ സമ്മര്‍.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ മഥുരയിലെ മഴക്കാലമാണ്. ചൂടിന് അല്പം ആശ്വാസം പകരുമെങ്കിലും ഹ്യൂമിഡിറ്റി അലോസരമായേക്കും.

ശീതകാലം

താപനില 12 ഡിഗ്രിക്കും 25 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ പ്രസന്നമായ പകലുകളെയും തണുത്ത രാത്രികളെയും സമ്മാനിക്കുന്നതാണ് മഥുരയിലെ ശൈത്യകാലം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണിത്.