Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയിലാടുതുറൈ » ആകര്‍ഷണങ്ങള് » തുലാ ഉത്സവം

തുലാ ഉത്സവം, മയിലാടുതുറൈ

15

മയിലാടുതുറയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന തുലാ ഉത്സവം. ഒക്ടോബര്‍ പകുതി മുതല്‍ നവംബര്‍ പകുതിവരെയുള്ള സമയത്ത് വരുന്ന ഐപ്പാസി മാസത്തിലാണ് ഈ ഉത്സവം നടക്കുന്നത്. ഇക്കാലത്ത് ഇവിടെ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. വടക്കേഇന്ത്യയിലെ കുംഭമേളപോലെ തുലാ ഉത്സവം നടക്കുന്നത് കാവേരിയുടെ തീരത്താണ്. ഐപ്പാശി മാസത്തിലെ അവസാനത്തെ ദിവസം കടായ്മുഗം എന്ന ആഘോഷം നടക്കുന്നു. പുണ്യനദികളായ ഗംഗം, യമുന, സരസ്വതി എന്നിവചേര്‍ന്ന് കാവേരിയിലെത്തി പരിശുദ്ധിവരുത്തുന്നുവെന്നതാണ് ഈ ആഘോഷത്തിന് പിന്നിലുള്ള വിശ്വാസം.

ഈ നേരത്ത് ഇവിടെ സ്‌നാനം ചെയ്യുന്നത് പാപങ്ങളും അസുഖങ്ങളും ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നു പുണ്യനദികളിലും സ്‌നാനം ചെയ്ത പുണ്യമാണ് ഈ ദിവസം ഇവിടെ കാവേരിയില്‍ സ്‌നാനം ചെയ്താല്‍ കിട്ടുന്നതെന്നാണ് വിശ്വാസം. വല്ലര്‍ ക്ഷേത്രത്തിലെയും മയൂരനാഥസ്വാമി ക്ഷേത്രത്തിലെയും രംഗനാഥസ്വാമി ക്ഷേത്രത്തിലെയും ബിംബങ്ങള്‍ ഈ സമയത്ത് രഥത്തിലേറ്റി നഗരം പ്രദക്ഷിണം വെയ്ക്കുന്ന ചടങ്ങും നടക്കാറുണ്ട്. ഈ രഥയാത്രയും കാണേണ്ടുന്ന കാഴ്ചതന്നെയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri