Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മയൂര്‍ഭഞ്‌ജ്‌

മയൂര്‍ഭഞ്‌ജ്‌- പ്രകൃതിയിലേക്ക്‌ ഒരു മടക്കയാത്ര

22

മനോഹരമായ കാഴ്‌ചകളും ആഘോഷങ്ങളും ആണ്‌ മയൂര്‍ഭഞ്‌ജിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതകള്‍. വന്‍ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ഇവിടുത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനുഗൃഹീത കലാകാരന്മാര്‍ തങ്ങളുടെ കലാപ്രകടനങ്ങളുടെ വേദിയാണ്‌ ഇവിടെ നടക്കുന്ന ചൈത്ര പാര്‍വ ഉത്സവം. ഇതില്‍ പങ്കെടുക്കാന്‍ കഴിയുന്നത്‌ തന്നെ വലിയ അംഗീകാരമായാണ്‌ കണക്കാക്കപ്പെടുന്നത്‌. മയൂര്‍ഭഞ്‌ജിനും പരിസരങ്ങളിലും നിരവധി കാഴ്‌ചകള്‍ സഞ്ചാരികളെയും കാത്തിരിക്കുന്നുണ്ട്‌.

മയൂര്‍ഭഞ്‌ജിന്റെ തലസ്ഥാനമായ ബരിപാഡയും സിമിലിപാല്‍ ദേശീയ ഉദ്യാനവുമാണ്‌ ഇവയില്‍ പ്രധാനപ്പെട്ടവ. ദിയോകുണ്ഡിന്റെ പ്രകൃതിഭംഗി ആരെയും അതിശയിപ്പിക്കാന്‍ പോന്നതാണ്‌. പോയകാലത്തിന്റെ ഓര്‍മ്മകളും പേറി നില്‍ക്കുന്ന ഖിചിംഗ്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളുടെ ഭൂമിയാണ്‌. ഇവയെല്ലാം സഞ്ചാരികള്‍ക്ക്‌ ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ അനുഭവം പ്രദാനം ചെയ്യും.

മയൂര്‍ഭഞ്‌ജ്‌- ധാതുക്കലവറ

ധാതു നിക്ഷേപങ്ങളാല്‍ സമ്പന്നമാണ്‌ മയൂര്‍ഭഞ്‌ജ്‌. ഈ നാടിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ധാതുസമ്പത്തിന്‌ വലിയ പ്രാധാന്യമാണുള്ളത്‌. മലനിരകളും വളഞ്ഞുപുളഞ്ഞ്‌ ഒഴുകുന്ന നദികളുമൊക്കെ ചേര്‍ന്നതാണ്‌ മയൂര്‍ഭഞ്‌ജിന്റെ ഭൂപ്രകൃതി. ഇതിനിടയില്‍ നിരവധി ഖനികള്‍ ഉണ്ടെങ്കിലും സിമിലിപാല്‍ ദേശീയ ഉദ്യാനം പോലുള്ളവ മയൂര്‍ഭഞ്‌ജിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു.

മയൂര്‍ഭഞ്‌ജ്‌- ആഘോഷമാകുന്ന ജീവിതം

ജീവിതം ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മയൂര്‍ഭഞ്ജ് സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും. കാരണം ഇവിടെ ജീവിതം വലിയൊരു ആഘോഷമാണ്‌. ജീവിതത്തിലെ സജീവത നിലനിര്‍ത്താനായി ഇവിടെ നിരവധി ആഘോഷങ്ങളും മേളകളും സംഘടിപ്പിക്കുന്നുണ്ട്‌. ഇവിടുത്തെ ആള്‍ക്കാരുടെ പ്രധാന പ്രഭാതഭക്ഷണം പൊരിയാണ്‌. ഇത്‌ തന്നെയാണ്‌ തങ്ങളുടെ ഊര്‍ജ്ജത്തിന്‌ കാരണമെന്ന്‌ ഇവിടുത്തുകാര്‍ പറയുന്നു. സാല്‍മരത്തിന്റെ ഇലകളില്‍ ഉണ്ടാക്കിയ പാത്രങ്ങളും കപ്പുകളും നിങ്ങള്‍ക്ക്‌ മയൂര്‍ഭഞ്‌ജിന്റെ ഓര്‍മ്മയ്‌ക്കായി എക്കാലവും സൂക്ഷിച്ചു വയ്‌ക്കാവുന്നതാണ്‌. ബരിപാഡയിലെ രഥയാത്രയും മറക്കാനാവാത്ത അനുഭവം സഞ്ചാരികള്‍ക്ക്‌ സമ്മാനിക്കും. മയൂര്‍ഭഞ്‌ജില്‍ കാണപ്പെടുന്ന ഒരു നൃത്തരൂപമാണ്‌ ചൗ നുര്‍ത്ത്യ. പ്രദേശത്തിന്റെ അനുപമമായ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതാണ്‌ ചൗ നര്‍ത്ത്യ. മയൂര്‍ഭഞ്‌ജിലെ ആഘോഷങ്ങളെ കുറിച്ച്‌ ഇങ്ങനെ എത്രവേണമെങ്കിലും പറയാനാകും. പക്ഷെ അവ നല്‍കുന്ന അനുഭവം വാക്കുകള്‍ക്ക്‌ അതീതമാണ്‌. ഒരിക്കലെങ്കിലും അത്‌ അനുഭവിക്കുക തന്നെ വേണം.

എങ്ങനെ എത്തിച്ചേരാം

ഒറീസ്സയിലെ ഏറ്റവും വലിയ ജില്ല ആയതിനാല്‍ തന്നെ മയൂര്‍ഭഞ്‌ജിലേക്ക്‌ മികച്ച യാത്രാ സൗകര്യങ്ങളാണുള്ളത്‌. ബസ്സിലോ ട്രെയിനിലോ സഞ്ചാരികള്‍ക്ക്‌ ഇവിടെ എത്താവുന്നതാണ്‌. ബ്രീട്ടീഷുകാര്‍ ഒറീസ്സയില്‍ നിര്‍മ്മിച്ച ആദ്യത്തെ എയര്‍പോര്‍ട്ട്‌ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്‌.

കാലാവസ്ഥ

സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ മയൂര്‍ഭഞ്‌ജ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഈ സമയത്ത്‌ ഇവിടെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌.

മയൂര്‍ഭഞ്‌ജ്‌ പ്രശസ്തമാക്കുന്നത്

മയൂര്‍ഭഞ്‌ജ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മയൂര്‍ഭഞ്‌ജ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മയൂര്‍ഭഞ്‌ജ്‌

  • റോഡ് മാര്‍ഗം
    വളരെ മികച്ച റോഡുകളാണ്‌ മയൂര്‍ഭഞ്‌ജിനുള്ളത്‌. എസി ബസുകള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ചെന്നൈയിലേക്ക്‌ പോകുന്ന ദേശീയപാത അഞ്ചിന്റെ തുടക്കത്തില്‍ നിന്ന്‌ 30 കിലോമീറ്റര്‍ മാറിയാണ്‌ ബരിപാഡ നഗരം സ്ഥിതി ചെയ്യുന്നത്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മയൂര്‍ഭഞ്‌ജില്‍ റെയില്‍വെ സ്‌റ്റേഷന്‍ ഇല്ല. രാജ്യത്തെ ഏറ്റവും പുരാതനമായ റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്ന്‌ ഒറീസ്സയിലാണ്‌. ബരിപാഡയെ ഹൗറ-ചെന്നൈ റെയില്‍ ഇടനാഴിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌. മഹാരാജ കൃഷ്‌ണ ചന്ദ്രഭഞ്‌ജ്‌ ഡിയോ ആണ്‌ ഇതിന്‌ മുന്‍കൈ എടുത്തത്‌. കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ സഞ്ചാരികള്‍ക്ക്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. കൊല്‍ക്കത്ത വരെ വിമാനത്തില്‍ വന്ന ശേഷം ട്രെയിനില്‍ ബരിപാഡയിലെത്തി മയൂര്‍ഭഞ്‌ജിലെത്തുന്നതാണ്‌ ഇവിടേക്കുള്ള ഏറ്റവും സുഖകരമായ യാത്രാമാര്‍ഗം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മയൂര്‍ഭഞ്‌ജിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ഇവിടെ നിന്ന്‌ 248 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ അന്താരാഷ്ട്ര വിമാനത്താവളമാണ്‌. സൊണ്‍റായ്‌, റൂര്‍ക്കേല, ബിര്‍സ മുണ്ഡ വിമാനത്താവളങ്ങളാണ്‌ അടുത്തുള്ള മറ്റു എയര്‍പോര്‍ട്ടുകള്‍.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat

Near by City