മേഡക്കിനെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കക്കാട്ടിയ രാജവംശത്തില്‍ പെട്ട രാജാക്കന്മാര് നിര്‍മ്മിച്ചതാണ് പൗരാണികമായ മേഡക് കോട്ട. ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മേഡക് ജില്ലയിലാണ് കോട്ട. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പ്രതാപ് രുദ്ര രാജാവാണ് ഈ കോട്ട നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മേതുകദുര്ഗമെന്നും ഇത് അറിയപ്പെടുന്നുണ്ട്.
കക്കാട്ടിയ ഭരണാധികാരികളുടെയും പിന്നീട് അധികാരത്തില്‍ വന്ന കുത്തുബ് ഷാഹികളുടെയും അധികാരകേന്ദ്രമായി കോട്ട പ്രവര്‍ത്തിച്ചു. കുത്തുബ് ഷാഹി ഭരണാധികാരികള്‍ പതിനേഴാം നൂറ്റാണ്ടില്‍ കോട്ടയ്ക്കകത്ത് പള്ളിയും ധാന്യപ്പുരകളും നിര്‍മ്മിച്ചു. ചിത്രപരമായ പ്രാധാന്യത്തിന് പുറമേ കോട്ടയ്ക്ക് പുരാവസ്തുശാസ്ത്ര പരമായ പ്രാധാന്യം കൂടിയുണ്ട്.
പ്രദേശവാസികള്‍ക്ക് ഈ കോട്ട അഭിമാനത്തിന്റെ പ്രതീകമാണ്. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച 3.2 മീറ്റര്‍ നീളമുള്ള ഒരു പീരങ്കി കോട്ടയിലുണ്ട്. കോട്ടയില്‍ നിന്നാല്‍ മേഡക് പട്ടണത്തിന്റെ സമഗ്രമായ കാഴ്ച ലഭിക്കും. സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഈ നഗരക്കാഴ്ച സമ്മാനിക്കുന്നത്.