ആഗര്നാഥ് ക്ഷേത്രത്തിനടുത്താണ് മീററ്റിലെ ഇക്കോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. മീററ്റിലുള്ള ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് മാനസികോല്ലാസത്തിനായാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചത്. ഏറെ ആളുകള്‍ ദിവസവും ഇവിടെ വന്നു പോകുന്നു. പ്രകൃതിസ്നേഹികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ഏറെ മരങ്ങള്‍ നിറഞ്ഞ സുന്ദരമായ അന്തരീക്ഷമാണിവിടെയുള്ളത്.