സലാവയിലെ പഴയ ടൗണിലുള്ള പുരാതനമായ ഒരു ജൈന ക്ഷേത്രമാണിത്. ആദ്യ ജൈന തീര്‍ത്ഥങ്കരനായിരുന്ന ഋഷഭന്റെ കാലത്താണ് ഈ നഗരം നിര്‍മ്മിക്കപ്പെട്ടത്. ജൈനമതവിശ്വാസികളുടെ ഒരു പ്രധാനപ്പെട്ട ആത്മീയ-മത കേന്ദ്രമായും, തീര്‍ത്ഥാടന കേന്ദ്രമായും ജെയ്ന്‍ മന്ദിര്‍ സലാവ പരിഗണിക്കപ്പെടുന്നു. ശാന്തിനാഥ, കുന്തുനാഥ്, അരാഹനാഥ തുടങ്ങിയ പ്രമുഖ ജൈന തീര്ത്ഥങ്കരന്മാരുടെ ജന്മസ്ഥലം കൂടിയാണിവിടം.